വിഷ്ണു കെ മോഹൻ
Vishnu K Mohan
കോഴിക്കോട് അത്തോളി സ്വദേശിയായ വിഷ്ണു കെ മോഹന്റെ പ്രാഥമിക വിദ്യാഭ്യാസം മൊടക്കല്ലൂർ എ യു പി സ്കൂൾ, അത്തോളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു. അതിനുശേഷം കേരള ആരോഗ്യ സർവകലാശാലയിൽ നിന്നും ബി എസ് സി നഴ്സിങ്ങിൽ ബിരുദം പൂർത്തിയാക്കി.
ടെലിവിഷൻ പ്രോഗ്രാമുകൾക്ക് തിരക്കഥ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ മേഖലയിൽ വിഷ്ണു കെ മോഹൻ തുടക്കം കുറിയ്ക്കുന്നത്. പടച്ചോന്റെ കഥകൾ എന്ന ആന്തോളജി ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതികൊണ്ടാണ് അദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് സാമൂഹിക പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഇരുനിറം എന്ന ചിത്രത്തിന് കഥ, തിരക്കഥ സംഭാഷണം എന്നിവ രചിച്ചു.
വിഷ്ണു കെ മോഹൻ - Instagram


