കേട്ടു ഞാൻ (D)

കണ്ടു നിന്നിൽ കണ്ടു.. വർണ്ണം ചൂടും മായാതീരം
നിന്നു മുന്നിൽ നിന്നു..
ഓരോ പൂവും ചൈത്രം നീട്ടി ...
മോഹം കോകിലമായ് മൂളും ശീലുകളും..
കേട്ടൂ കേട്ടു ഞാൻ..

ആടും മലർ തോറും...
തേനിൻ കടലും ഞാൻ കണ്ടു.. കണ്ടു  
സൂര്യൻ പ്രണയാർദ്രം നോക്കും
പുലർകാലം കാലം ചാരെ..തിരിനീട്ടുന്നു  
മൗനം നറുമഞ്ഞായ് മൂടും..
ചോടിമീതെ ഹാസം തിരനോക്കുന്നു
ഈ തീരം.. പ്രിയതരമായ് മാറുന്നു..
താരങ്ങൾ ഇതിലലിയാൻ പോരുന്നു..
പല യുഗമായ്‌ അലയും മനമായ് ശലഭം

കണ്ടു നിന്നിൽ കണ്ടു..വർണ്ണം ചൂടും മായാതീരം
മോഹം കോകിലമായ് മൂളും ശീലുകളും..
കേട്ടൂ കേട്ടു ഞാൻ.. കേട്ടൂ കേട്ടു ഞാൻ..

വേനൽ കനലാടും കാലം
പല കാതം ദൂരെ...ദൂരെ...
സ്നേഹം കനവല്ലന്നോതും ..
കുളിർകാറ്റെന്നുള്ളിൽ ഉണർവേകുന്നു ..
ഓരോ ഞൊടിയിൽ ഞാൻ ഓരോ..
പുളകത്തിൻ ചിത്രം സ്മൃതി ചേർക്കുന്നു
ഈ ഭൂവിൻ അതിരിവിടെ തീരുന്നൂ..  
സ്വർഗ്ഗങ്ങൾ.. കരതളിരാൽ ചേരുന്നു
ഇനി അതിലും മധുരം ചൊരിയാൻ വരുമോ

കണ്ടു നിന്നിൽ കണ്ടു വർണ്ണം ചൂടും മായാതീരം
നിന്നു മണ്ണിൽ നിന്നു
മോഹം കോകിലമായ് മൂളും ശീലുകളും
കേട്ടൂ കേട്ടു ഞാൻ.. കേട്ടൂ കേട്ടു ഞാൻ..

കണ്ടു നിന്നിൽ കണ്ടു..വർണ്ണം ചൂടും മായാതീരം
നിന്നു മുന്നിൽ നിന്നു..
ഓരോ പൂവും ചൈത്രം നീട്ടി ...
മോഹം കോകിലമായ് മൂളും ശീലുകളും..
കേട്ടൂ കേട്ടു ഞാൻ.. കേട്ടൂ കേട്ടു ഞാൻ..
ഉം ..ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Kettu njan