കാലമേ

കാലമേ തരുന്നതെന്തേ നീ..
മായമാത്രമായ സ്വപ്‌നങ്ങൾ... (2)
മായുമെങ്കിലെന്തിനായെന്നിൽ
ജീവിതം തരുന്നു.. ചിത്രങ്ങൾ..
തേടും തീരങ്ങൾ.. കൈവന്നുവോ
വീണ്ടും വീണ്ടും.. ഞാൻ ..തേടുന്നുവോ

കൂട്ടിനായ് വന്ന താരാട്ടും..
പാതിയിൽ പിരിഞ്ഞു പോകുന്നു
നിദ്രയില്ലതെല്ലുമെന്നാലും പേക്കിനാക്കളാട്ടമാടുന്നു
തേടും തീരങ്ങൾ.. കൈവന്നുവോ
വീണ്ടും വീണ്ടും ഞാൻ തേടുന്നുവോ..

വേരുകൾ കരിഞ്ഞു പോകുമ്പോൾ
മാമരം ഉലഞ്ഞു പോകുന്നു..
ശൂന്യമാം മണൽത്തടം വീണ്ടും..
മിഥ്യയാം മരിചി നീട്ടുന്നു...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kalame

Additional Info

Year: 
2015