ജ്യോതി കൃഷ്ണ
Jyothi Krishna
മലയാള ചലച്ചിത്ര നടി. 1992 ഓഗസ്റ്റ് 22 ന് രാജന്റെയും ലോലിതയുടെയും മകളായി തൃശ്ശൂർ ജില്ലയിലെ മായന്നൂരിൽ ജനിച്ചു. 2012 ൽ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് ജ്യോതി കൃഷ്ണ അഭിനയ രംഗത്തെത്തുന്നത്. 2013 ൽ ഗോഡ് ഫോർ സെയിൽ, 2014 ൽ ഞാൻ എന്നീ ചിത്രങ്ങളിലെ ജ്യോതിയുടെ അഭിനയം നിരൂപക പ്രശംസ നേടി. ലൈഫ് ഓഫ് ജോസുട്ടി, ഉന്നം, ആമി.. എന്നിവയുൾപ്പെടെ പതിഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത് ദുബായിൽ എഫ് എം റേഡിയോയിൽ ജോലി ചെയ്തിരുന്ന സമയത്ത് പരിചയപ്പെട്ട അരുൺ ആനന്ദ് രാജിനെയാണ് ജ്യോതി വിവാഹം ചെയ്തത്. 2019 നവംബർ 17 നായിരുന്നു വിവാഹം.