വാവേ മകനേ (D)

വാവേ മകനെ തിരുനാളിൻ മകനേ
താകുടുതിക തീകുടുതക തീകുടുതക തിത്താം
തിത്തിനാകിന തിനതിനാകിന
അമ്മേ മറിയേ പനിനീരിൻ മലരേ
താകുടുതിക തീകുടുതക തീകുടുതക തിത്താം
തിത്തിനാകിന തിനതിനാകിന

വാവേ മകനെ തിരുനാളിൻ മകനേ
കാവലാകും മാലാഖ നീയേ
നെഞ്ചിൽ ഇന്നും കുഞ്ഞാണു നീയേ
കുറുമ്പിന്റെ നിറകുടമേ
(വാവേ  മകനേ...)

സ്നേഹമായാൽ മാതാവായ് മാറും
അരുളുന്നതെല്ലാം വരമാണെടാ
താകുടുതിക തീകുടുതക തീകുടുതക തിത്താം
തിത്തിനാകിന തിനതിനാകിന
വാശി വന്നാൽ വക്കീലായ് മാറും
എതിരാളിയെല്ലാം തരിശാമെടാ
നന്മയാകും കനിയാണു നീയെ
നന്മയാകും കനിയാണു നീയെ
തിന്മയാകും സാത്താനും കൂടാൻ
അവസരമരുതിനി
(വാവേ മകനേ....)

ലോഹ്യമായാൽ വാത്സല്യമോടെ
ചൊരിയുന്നതെല്ലാം കതിരാണെടാ
താകുടുതിക തീകുടുതക തീകുടുതക തിത്താം
തിത്തിനാകിന തിനതിനാകിന
ലേശം ലേശം മരനീരു ചെന്നാൽ
തിരുനാവിലെല്ലാം പതിരാണെടാ
മനസ്സിൽ നീയോ കൊടിയേറി നിന്നേ
മനസ്സിൽ നീയോ കൊടിയേറി നിന്നേ
മധുരം നുള്ളും പെരുന്നാളു വന്നേ
സുഖമൊരു സരിഗമ
(വാവേ മകനേ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Va va (D)