നേരാണേ എല്ലാം നേരാണേ

 

നേരാണേ എല്ലാം നേരാണേ
കള്ളം ചേരുമ്പോൾ അയ്യോ നോവാണെ
പാ പ മ രിരിഗരിസ സരി
പപമ രിരിഗരിസ

നേരാണേ എല്ലാം നേരാണേ
കള്ളം ചേരുമ്പോൾ അയ്യോ നോവാണെ
നേരാണേ എല്ലാം നേരാണേ
കള്ളം ചേരുമ്പോൾ അയ്യോ നോവാണെ
ചെല്ലക്കിളി ചൊല്ലി കൊഞ്ചിക്കൊഞ്ചി ചൊല്ലി
ഇല്ലം വല്ലം നിറയെ നേരും നെറിയും വേണം
നന്നായാൽ എല്ലാം പൊന്നാണെ
കാലം പൊന്നായാൽ പിന്നെ പിന്നെ കൊട്ടും പാട്ടും
വിഹടമാനസനാമേ സച്ചിദാനന്ദ ഘനശ്യാമേ(2)
(നേരാണേ എല്ലാം..)

രാ രാ രാ....ആ..ആ.ആ.ആ..
അരുവിയൊഴുകും രസം
അരികിലണയും കള കളം
രിമപസനിപമ മപ
രിമപസനിപമ മപ മപ
കരളിൻ വയലിൽ വീഴും
വീഴും നിറനെന്മണികൾ
ഹാദിർ ദിർ ദിർ ദിർ ധനാ ധിരന
ഹാദിർ ദിർ ദിർ ദിർ ധനാ ധിരന
കളിയാടി വിളയും കണ്ട് നിറയും
മനസ്സു കുളിരണു കുനു കുനെ
(നേരാണേ എല്ലാം..)

അജ്ഞരല്പ മനസ്കരിൽ
ദുരയുള്ള വ്യക്തികളവരിലും
അന്ധകാരവിലാസഗതിയായ്
അഹം ആത്മ സുഗന്ധികം
സത്യവ്രത.. സത്യവ്രത..
സത്യവ്രത ഹൃദയങ്ങളിൽ
സുരശുദ്ധരിൽ മലർചിത്തരിൽ
മുക്തിദായകസൂക്തമൊരുപോൽ
വസുധൈവ കുടുംബകം

കുയിലു പാടും സുഖം
കുഴലു വിളിയുടെ സ്വരസുഖം(2)
വിളയാടുക നീയെന്നും
നറുതേന്മൊഴിയേ (2)
പുതുമോടിയണിയാൻ നമ്മളൊരുപോൽ
കരളു മെനയണു തുരു തുരെ
( നേരാണേ എല്ലാം...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neerane ellam

Additional Info