എം വി സുരേഷ്ബാബു

M V Sureshbabu

കോഴിക്കോട് വടകര സ്വദേശി.1965 മെയ് പതിനഞ്ചിന് എം വി സാവിത്രി അമ്മയുടെയും സി എച്ച് ഗോപാലമേനോന്റെയും മകനായി ജനിച്ചു. വടകരയിലെ മേമുണ്ട ഹൈസ്കൂൾ, മടപ്പള്ളി കോളേജ് എന്നിവിടങ്ങളിൽ നിന്നായിരുന്നു പഠനം പൂർത്തിയാക്കിയത്. ബിരുദ പഠനശേഷം അമച്വർ നാടകങ്ങളിലൂടെ ആണ് അഭിനയ രംഗത്തേക്ക് സുരേഷ് ബാബു എത്തുന്നത്. കൃഷ്ണ കുറുപ്പ് മാഷ് മുതൽ കെ ടി മുഹമ്മദ് അടക്കമുള്ളവരുടെ അടുത്ത് നിന്നും ആണ് അഭിനയം പഠിച്ചത്.

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലേക്ക് തിരഞ്ഞെടുത്ത നാടക നടന്മാരിൽ ഒരാൾ സുരേഷ്ബാബു ആയിരുന്നു. പിന്നീട് അജിത്ത് ബഹറിൻ സംവിധാനം ചെയ്ത നിലാവ് എന്ന സിനിമയിൽ അഭിനയിച്ചു. കോഴിക്കോട് ചിത്രീകരിച്ചിട്ടുള്ള മിക്ക സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ റുപ്പി, ഞാൻ, ഐൻ, സഖാവ് തുടങ്ങി ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലും സുരേഷ് ബാബു അഭിനയിച്ചു.

ഭാര്യ : ദീപ മകൾ : നിരഞ്ജന

വിലാസം

സുരേഷ്ബാബു എം വി

"പുണ്യം"

മേരിക്കുന്ന് (പി ഒ)

കോഴിക്കോട്

673012

ഇമെയിൽ   ഫോൺ