അജിത് നായർ

Ajith Nair
Ajith Nair-Director
എഴുതിയ ഗാനങ്ങൾ: 2
സംഗീതം നല്കിയ ഗാനങ്ങൾ: 2
സംവിധാനം: 1
കഥ: 1

എഴുത്തുകാരൻ,സംവിധായകൻ, ഛായാഗ്രാഹകൻ എന്നീ മേഖലകളിൽ ശ്രദ്ധേയനായ പ്രവാസിയാണ് അജിത് നായർ. ബഹറിനിൽ വച്ച് പൂർണ്ണമായും ചിത്രീകരിച്ച് പുറത്തിറക്കിയ "നിലാവ്" എന്ന സിനിമയുടെ സംവിധായകൻ അജിത്തായിരുന്നു. കേരളത്തിലെ ഒരു പത്രസ്ഥാപനത്തിനു വേണ്ടി ഫ്രീലാൻസ് പത്രപ്രവർത്തകനായിത്തുടങ്ങിയ അജിത്ത്  ബിബിസി, നാഷണൽ ജ്യോഗ്രഫിക് തുടങ്ങിയ ചാനലുകൾക്ക് വേണ്ടി നിരവധി കോർപ്പറേറ്റ് ഫിലിമുകൾ തയ്യാറാക്കിയിരുന്നു. "ഓർമ്മകൾ പൂക്കുന്നു" എന്ന പുസ്തകം അജിത്തിന്റേതായി പുറത്തിറങ്ങി. ബഹറിനിൽത്തന്നെ ചിത്രീകരിക്കുന്ന "അറബാന" എന്ന സിനിമയുടെ പണിപ്പുരയിലാണ് അജിത്ത്.

വയനാട് സ്വദേശിയായ അജിത്ത് ഭാര്യ സിന്ധുവിനും രണ്ട് മക്കൾക്കുമൊപ്പം ബഹ്റിനിൽ ജോലി ചെയ്യുന്നു. അവലംബം:-ഐഎംഡിബി