സൂരജ് ഇ എസ്

Sooraj ES

തൃശ്ശൂർ ജില്ലയിലെ കൂർക്കഞ്ചേരിയിൽ ശങ്കരൻ നമ്പൂതിരിയുടെയും ശ്രീദേവിയുടെയും മകനായി ജനിച്ചു.

തൃശൂർ ചേതനയിൽ എഡിറ്റിംഗ് പഠനം. ആദ്യ ജോലി എറണാകുളം ലാൽ മീഡിയയിൽ. ഒട്ടനവധി പരസ്യചിത്രങ്ങൾക്കൊപ്പം ചാക്കോ രണ്ടാമൻ, കയ്യൊപ്പ് എന്നീ സിനിമകളുടെ അസിസ്റ്റന്റ് എഡിറ്റർ ആയും വർക്ക് ചെയ്തു. അതിനുശേഷം മെഗാ മീഡിയ എന്ന സ്റ്റുഡിയോയിൽ എഡിറ്റർ ആയിട്ടു തുടർന്നു. ഇപ്പോൾ കൊച്ചിയിൽ പാലാരിവട്ടത്ത് ടാഡ് സ്റ്റുഡിയോ എന്ന പേരിൽ സ്വന്തമായി പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ നടത്തുന്നു. കേരളത്തിലെ ഒട്ടനവധി പരസ്യചിത്രങ്ങളുടെ എഡിറ്ററും കളറിസ്റ്റും കൂടിയാണൂ സൂരജ്.

ലേഡീസ് & ജന്റിൽമാൻ എന്ന ചിത്രത്തിൽ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന സൂരജിന്റെ ആദ്യ സ്വതന്ത്ര സിനിമ, വെള്ളിമൂങ്ങയാണ്.

ഭാര്യ ആതിരയ്ക്കും മകൾ ശ്രീദിയയ്ക്കും ഒപ്പം എറണാകുളത്താണ് സൂരജ് താമസിക്കുന്നത്.