രാജേഷ് പറവൂർ
എറണാകുളം പറവൂർ സ്വദേശി. ഇരുപത് വർഷത്തോളമായി കലാരംഗത്ത് പ്രവർത്തിക്കുന്നു. സ്കൂൾ കാലഘട്ടത്തിലെ മിമിക്രിയിലും നാടകത്തിലും സജീവമായിരുന്നു രാജേഷ് പറവൂർ. പഠനശേഷം കലാമേഖലയിൽ തന്നെ തുടർന്ന രാജേഷ്, കൊച്ചിൻ ഗിന്നസ്, നവോദയ തുടങ്ങിയ ട്രൂപ്പുകളുടെ സ്റ്റേജ് ഷോകളിൽ ഇടം നേടി. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവലിൽ വിജയികളായത് രാജേഷിന്റെ കരിയറിലെ പ്രധാന വഴിത്തിരിവായി. സാജു നവോദയയോടൊത്തുള്ള സ്കിറ്റുകൾ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ചു. പതിയെ സിനിമയിലേക്കും എത്തി. പിന്നീട് തട്ടീം മുട്ടീം എന്ന സീരിയയിലിൽ പൊങ്ങച്ചക്കാരൻ ആയ എൻ ആർ ഐ ക്കാരൻ സഹദേവൻ ശ്രദ്ധ നേടി.
ഇട്ടിമാണി, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ദൃശ്യം 2 തുടങ്ങിയ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയിലും രാജേഷ് ശ്രദ്ധിക്കപ്പെട്ടു.
ഭാര്യ ഡെജി. രണ്ടു മക്കൾ. മൂത്തമകൻ ഇമ്മാനുവൽ പോളിടെക്നിക് വിദ്യാർത്ഥി. ഇളയമകൻ സാമുവൽ പ്ലസ്ടു വിദ്യാർത്ഥി.