രശ്മി ബോബൻ

Rasmi Boban

മലയാള ചലച്ചിത്ര, സീരിയൽ താരം.  കണ്ണൂർ ജില്ലയിൽ ജനിച്ചു.  രശ്മി നമ്പ്യാർ എന്നാണ് യഥാർത്ഥ നാമം, അച്ഛൻ വിജയാബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ ജോലി തിരുവനന്തപുരത്തേക്ക് മാറിയപ്പോൾ അവർ അവിടേയ്ക്ക് താമസം മാറ്റി. അപ്പോൾ മുതൽ വിദ്യാഭ്യാസം തിരുവനന്തപുരത്തായിരുന്നു. തിരുവനന്തപുരം വിമൻസ് കോളേജിലാണ് രശ്മി പഠിച്ചത്. ചെറുപ്പത്തിലേ നാട്യകലകൾ അഭ്യസിച്ചിരുന്ന രശ്മി തിരുവാതിരക്കളി, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ അവതരിപ്പിച്ചിരുന്നു. 

  സൂര്യ ടി വിയിൽ അവതാരികയായിട്ടായിരുന്നു രശ്മിയുടെ ദൃശ്യ മാധ്യമ രംഗത്തെ തുടക്കം. "അസൂയപ്പൂക്കൾ" എന്ന എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ടെലി ഫിലിമുകളിലും സീരിയലുകളിലും  അഭിനയിച്ചു. 2005-ൽ അച്ചുവിന്റെ അമ്മ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് രശ്മി ചലച്ചിത്ര ലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് വിനോദയാത്ര,  രസതന്ത്രം, രാപ്പകൽ, ജനപ്രിയൻ.. എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ കാരക്ടർ റോളുകളിൽ അഭിനയിച്ചു.

രശ്മിയുടെ വിവാഹം 2003-ലായിരുന്നു. സീരിയൽ, സിനിമാ സംവിധായകനായിരുന്ന ബോബൻ സാമുവലിനെയാണ്  രശ്മി വിവാഹം ചെയ്തത്. രശ്മി - ബോബൻ ദമ്പതികൾക്ക് രണ്ടു കുട്ടികളാണുള്ളത്. ആകാശ്, നിധീഷ്.