ഐമ

Aima Rosmy Sebastian
Date of Birth: 
തിങ്കൾ, 15 August, 1994
ഐമ റോസ്മി സെബാസ്റ്യൻ

1994  ആഗസ്റ്റ് 15 -ന് സെബാസ്റ്റ്യൻ തോമസിന്റെയും പ്രീതിയുടെയും മകളായി കോട്ടയം ജില്ലയിൽ ജനിച്ചു. ഐമ പഠിച്ചതും വളർന്നതും ദുബൈയിലായിരുന്നു. എം ബി എ ബിരുദം നേടിയിട്ടുള്ള ഐമ ക്ലാസിക്കൽ ഡാൻസർ കൂടിയാണ്. ടെലിവിഷൻ അവതാരികയായാണ് ഐമ റോസ്മി സെബാസ്റ്റ്യന്റെ കരിയർ തുടങ്ങുന്നത്. 2016- ൽ ദൂരം എന്ന സിനിമയിലൂടെയാണ് ഐമ ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് ജേക്കബിന്റെ സ്വർഗ്ഗരാജ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സിനിമകളിൽ കൂടി അഭിനയിച്ചു. ഐമയുടെ ഇരട്ട സഹോദരിയാണ് ഐന.രണ്ടുപേരും ഒരുമിച്ച്  ദൂരം എന്ന ചിത്രത്തിൽ അഭിനയിച്ചു.

2018 ജനുവരി 4 -ന്  ഐമ റോസ്മി വിവാഹിതയായി ഭർത്താവിന്റെ പേര് ഡെവിൻ പോൾ.