ഏകാന്തചന്ദ്രികേ തേടുന്നതെന്തിനോ

കുളിരിനോ കൂട്ടിനോ...

എന്റെ കരളിലെ പാട്ടിനോ..

 

ഏകാന്തചന്ദ്രികേ..

തേടുന്നതെന്തിനോ..

കുളിരിനോ കൂട്ടിനോ...

എന്റെ കരളിലെ പാട്ടിനോ..

 

പതിനഞ്ചുപിറന്നാളിന്‍ തിളക്കം പിന്നെ

പതിവായി ചെറുതാകും ചെറുപ്പം

അലഞൊറിഞ്ഞുടുക്കുന്ന മനസ്സേ 

എന്റെ മിഴിക്കുള്ളില്‍ നിനക്കെന്തൊരിണക്കം

അഴകിനൊരാമുഖമായഭാവം

അതിലാരുമലിയുന്നൊരിന്ദ്രജാലം

പാലൊത്ത. ചേലൊത്ത. രാവാടയണിഞ്ഞത്

കുളിരിനോ കൂട്ടിനോ

എന്റെ കരളിലെ പാട്ടിനോ

 

മനസ്സുകൊണ്ടടുത്തു വന്നിരിക്കും നിന്നെ 

കനവുകണ്ടിരുന്നു ഞാനുറങ്ങും

മിഴിത്തൂവല്‍ പുതപ്പെന്നെ പുതയ്ക്കും

എല്ലാം മറന്നുഞാനതിലെന്നും ലയിക്കും

നമുക്കൊന്നിച്ചാകാശ തോണിയേറാം 

നിറമുള്ള നക്ഷത്രത്താലി ചാര്‍ത്താം

നിന്നോലക്കണ്ണിലാ ഉന്മാദമുണര്‍ത്തുന്നു

കുളിരിനോ കൂട്ടിനോ എന്റെ

കരളിലെ പാട്ടിനോ

 

ഏകാന്തചന്ദ്രികേ 

തേടുന്നതെന്തിനോ

കുളിരിനോ കൂട്ടിനോ...

എന്റെ കരളിലെ പാട്ടിനോ..

Ekantha Chandrike - 2 Harihar Nagar