ലക്ഷ്മി റായ്

Lakshmi Rai

തെന്നിന്ത്യൻ ചലച്ചിത്ര നടി.  റാം റായിയുടെയും മഞ്ജുള റായിയുടെയും മകളായി 1989 മെയ് മാസത്തിൽ കർണ്ണാടകയിലെ ബെൽഗാമിൽ ജനിച്ചു. 2005-ൽ തന്റെ പതിനാറാമത്തെ വയസ്സിൽ  Karka Kasadara എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ലക്ഷ്മി റായ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് തമിഴ് സിനിമകളിൽ തുടർച്ചയായി വേഷങ്ങൾ കിട്ടാൻ തുടങ്ങി. 2007-ൽ റോക്ക് എൻ റോൾ എന്ന സിനിമയിലൂടെ മോഹൻ ലാലിന്റെ നായികയായാണ്  ലക്ഷ്മി റായ് മലയാളത്തിലെത്തുന്നത്. 2008-ൽ മമ്മൂട്ടിയുടെ നായികയായി അണ്ണൻ തമ്പി, പരുന്ത് എന്നീ സിനിമകളിൽ അഭിനയിച്ചു. കൃസ്ത്യൻ ബ്രദേൾസ്, കാസനോവ, ചട്ടമ്പിനാട്, ടു ഹരിഹർ നഗർ.. എന്നിവയുൾപ്പെടെ പതിനഞ്ചിലധികം മലയാള സിനിമകളിൽ അഭിനയിച്ചു. തമിഴ്, തെലുങ്ക്,കന്നഡ എന്നീ ഭാഷകളിലും നിരവധി സിനിമകളിൽ ലക്ഷ്മി റായ് അഭിനയിച്ചു.