ഡോ ജയൻ ഗോപിനാഥൻ നായർ

Dr Jayan Gopinathan Nair
Date of Birth: 
Saturday, 30 April, 1966
ഡോ ജയൻ
സീരിയൽ

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയാണ് ഡോ.ജയൻ ഗോപിനാഥൻ നായർ. ഹരിപ്പാട് ഗവ.ബോയ്സ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പഠനകാലത്ത് ബാസ്കറ്റ് ബോൾ, വോളിബോൾ തുടങ്ങിയ കായിക ഇനങ്ങളിൽ കഴിവു തെളിയിച്ച ഇദ്ദേഹം നാടകാഭിനയം മുതലായവയിലൂടെ കലാരംഗത്തും തിളങ്ങിയിരുന്നു. കോട്ടയത്തെ ആതുരാശ്രമം എൻ.എസ്.എസ് ഹോമിയോ മെഡിക്കൽ കോളേജിൽ നിന്ന് ഹോമിയോ മെഡിസിൻ പാസ്സായി. 
    1987 ൽ കെ. മധു വിൻ്റെ സംവിധാനത്തിൽ ഇറങ്ങിയ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയത്തിലേക്ക് എത്തുന്നത്. കെ.മധുവിൻ്റെ തന്നെ ചിത്രങ്ങളായ മൂന്നാം മുറ, ജാഗ്രത എന്നിവയിലൂടെ ശ്രദ്ധേയനായി. സിനിമയിൽ കൂടുതലും നെഗറ്റിവ് വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. നാൽപ്പതോളം സിനിമകൾക്കു പുറമേ ഒട്ടേറെ മിനിസ്ക്രീൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
    ഹരിപ്പാട് ഇദ്ദേഹം ഒരു ഹോമിയോ സ്പെഷ്യാലിറ്റി ക്ലിനിക് നടത്തുന്നുണ്ട്. തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറായിരുന്ന ഡോ. ദീപ്തിയാണ് ഡോ. ജയൻ ഗോപിനാഥൻ നായരുടെ ഭാര്യ. മകൻ ഗൗതം ജയൻ.

Jayan Gopinathan Nair