കനിഹ

Kaniha

കനിഹ. ശരിയായ നാമധേയം ദിവ്യ വെങ്കടസുബ്രമണ്യം.1999 ലെ മിസ്സ് മധുര ആയിരുന്നു കനിഹ . 2001 ലെ മിസ്സ് ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കനിഹയുടെ ആദ്യ ചിത്രം സൂസി ഗണേശൻ സംവിധാനം ചെയ്ത ഫൈവ് സ്റ്റാർ ആണ്. എങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തത് തമിഴ് ചിത്രമായ ആട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ പുനർനിർമ്മാണമായ കന്നട ചിത്രം അണ്ണവരുവി ലാണ്. മലയാളത്തിൽ പഴശ്ശിരാ‍ജ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച കനിഹ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭാഗ്യദേവത,ദ്രോണ,ബാവുട്ടിയുടെ നാമത്തിൽ,സ്പിരിറ്റ്‌,മൈലാഞ്ചി മൊഞ്ചുള്ള വീട് അങ്ങനെ നിരവധി ചിത്രങ്ങളിൽ നല്ല വേഷങ്ങൾ. ചെയ്യാൻ കനിഹയ്ക്ക് സാധിച്ചു. അഭിനയത്തിനു പുറമേ ടെലിവിഷൻ അവതാരകയായും കനിഹ ജോലി ചെയ്തിരുന്നു. സ്റ്റാർ വിജയ്, സൺ ടി.വി എന്നീ തമിഴ് ചാനലുകളിൽ അവതാരകയായിരുന്നു. ഇതിനു പുറമേ ഡബ്ബിംഗ് രംഗത്തും കനിഹ തുടക്കം കുറിച്ചു. തമിഴിൽ, ജെനീലിയ, ശ്രിയ ശരൺ, സധ എന്നിവർക്ക് കനിഹ ശബ്ദം നൽകിയിട്ടുണ്ട്.