യതി കാവിൽ
ഇരുനൂറിൽ പരം നാടകങ്ങളിലും ഏതാനും സിനിമകളിലും അഭിനയിക്കയും നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്യുകയും ചെയ്ത യതി കാവിൽ. ദൂരദർശൻ പരമ്പരകളുടെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്. 38 വർഷത്തെ അഭിനയ പരിചയം.10 വയസുള്ളപ്പോഴാണ് 'ചവിട്ടിക്കുഴച്ച മണ്ണ്' എന്ന നാടകത്തിൽ അഭിനയിക്കുന്നത്. നടന്മാരായ കുഞ്ഞാണ്ടി, ബാലൻ കെ നായർ എന്നിവർക്കൊപ്പം ദേശപോഷിണി കലാസമിതിയുടെ നാടകങ്ങളിൽ കേരളത്തിനകത്തും പുറത്തും അഭിനയിച്ചു. 2012 ൽ യതി സംവിധാനം ചെയ്ത 'പ്രിൻസ് ഓഫ് ആഗ്ര' എന്ന ഷോർട് ഫിലിമിന് തിരുവനന്തപുരത്ത് നടന്ന ഇന്റർനാഷണൽ ഫിലിമോത്സവത്തിലേയ്ക്ക് ഔദ്യോഗിക എൻട്രി ലഭിച്ചിരുന്നു. സംഗീത നാടക അക്കാഡമിയുടെ നാടക മത്സരങ്ങളിൽ മികച്ച നാടകത്തിനുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പാലേരി മാണിക്യം സിനിമയിലെ ഒതേനൻ, സ്പിരിറ്റ് ചിത്രത്തിലെ ലിക്കർ ഷോപ്പിനു മുന്നിൽ അടി ഉണ്ടാക്കുന്ന ഉദ്യോഗസ്ഥൻ, ഞാൻ ചിത്രത്തിലെ മഹാകവി നരിക്കുനി ചന്ദ്രൻ തുടങ്ങിയവ യതി അഭിനയിച്ച ചെറിയ ചെറിയ വേഷങ്ങളാണ്. കൂടാതെ മഴനൂൽക്കനവ്, അവൻ, ഉത്തര, പാതിരാമണൽ, യൂ ക്യാൻ ഡൂ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. വിദ്യാഭ്യാസ വകുപ്പിൽ അക്കൗണ്ട്സ് തസ്തികയിൽ നിന്നും വിരമിച്ച യതിയുടെ സ്വദേശം കോഴിക്കോട് ഗോവിന്ദപുരമാണ്.
മൊബൈൽ നമ്പർ : 9495173998