സേതുനാഥ് പത്മകുമാർ

Sethunath Padmakumar

മൂവാറ്റുപുഴ സ്വദേശി. അച്ഛൻ പരേതനായ കെ പത്മകുമാർ, മൂവാറ്റുപുഴ കോടതിൽ അഡ്വക്കേറ്റായിരുന്നു. അമ്മ നിർമ്മല അധ്യാപികയായി സർവ്വീസിൽ നിന്ന് വിരമിച്ചു. NSS High School മൂവാറ്റുപുഴ, ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നൊളജി എന്നിവിടങ്ങളിൽ സ്കൂളിംഗ് കോളേജ് പൂർത്തിയാക്കി.മാർക്കറ്റിംഗിൽ MBA ബിരുദമെടുത്ത സേതു ഒൻപത് വർഷക്കാലം സിപ്ല എന്ന ഫാർമ കമ്പനിയുടെ  പീഡിയാട്രിക് ഡിവിഷന്റെ സെയിൽസ് മാനേജരായിരുന്നു.

വെസ്റ്റ്ഫോർഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരുവർഷക്കാലത്തെ ഡയറക്ഷൻ & സ്ക്രിപ്റ്റ് റൈറ്റിംഗിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്സ് ‌പൂർത്തിയാക്കി സിനിമയിലേക്ക് തിരിഞ്ഞ സേതു ഇഷ്ഖെന്ന സിനിമയിലൂടെ അസിസ്റ്റന്റ് സംവിധായകനായി മലയാള സിനിമയിൽ തുടക്കമിടുകയായിരുന്നു. ഇഷ്ഖിന്റെ എഴുത്തുകാരനായ രതീഷ് ആണ് സിനിമയിലേക്ക് വഴിയൊരുക്കിയത്. അനുരാജ് മനോഹർ, നിഖിൽ ഷഹീദ് ഖാദർ, ചീഫ് അസോസിയേറ്റായിരുന്ന ബേബി പണിക്കർ, പ്രേംനാഥ് എന്നിവരൊക്കെ സേതുവിന്റെ സിനിമയിലെ ഗുരുക്കന്മാരായിരുന്നു. പ്രശോഭ് വിജയൻ, ഷാജി അസീസ്, എബ്രിഡ് ഷൈൻ, ജോഫിൻ എന്നീ സംവിധായകരോടൊപ്പം അസോസിയേറ്റായി അവരുടെ സിനിമകളിൽ വർക്ക് ചെയ്തു. 

അന്വേഷണം എന്ന സിനിമയിൽ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ട സേതു, തുടർന്ന് ആനപ്പറമ്പിലെ വേൾഡ് കപ്പിലും ചെറുവേഷം അവതരിപ്പിച്ചു. ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തത് തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവയിലൂടെയായിരുന്നു.

മകൾ ഇഷാനി, സേതുവിന്റെ ഇരട്ട സഹോദരി സേതുലക്ഷ്മി അനിയൻ രാംനാഥ് എന്നിവരടങ്ങുന്നതാണ് സേതുവിന്റെ കുടുംബം.

സേതുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ