നിമിഷ സുരേഷ്

Nimisha Suresh

1989ൽ എറണാകുളം ജില്ലയിൽ ജനനം. കൊച്ചി Lobelia ഹയർ സെക്കണ്ടറി സ്ക്കൂളിൽ നിന്നും സ്ക്കൂൾ വിദ്യാഭ്യാസവും കൊച്ചി, അമൃത സ്കൂൾ ഓഫ് ആർട്സ് & സയൻസ്-ൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

സ്ക്കൂൾ തലം മുതൽക്കു തന്നെ യൂത്ത് ഫെസ്റ്റിവലിൽ സജ്ജീവമായിരുന്നു. നിരവധി തവണ വൈപ്പിൻ സബ് ജില്ല തലത്തിൽ കലാതിലകമായിട്ടുണ്ട്. ഹയർ സെക്കണ്ടറി പഠനത്തിനുശേഷം മോഡലിങ്ങ് രംഗത്തേക്ക് പ്രവേശിച്ചു.

കമൽ സംവിധാനം ചെയ്ത “പച്ചക്കുതിര”യാണു ആദ്യ സിനിമ. തുടർന്ന് മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, ഇതു നമ്മുടെ കഥ, മേക്കപ്പ് മാൻ, ഡോക്ടർ ലൌ തുടങ്ങി നിരവധി സിനിമകളിൽ നായകന്റെ അനിയത്തിയും നായികയുടെ കൂട്ടുകാരിയുമായി ചെറുതും വലുതുമായ വേഷങ്ങൾ. രാജസേനൻ സംവിധാനം ചെയ്ത ‘റേഡിയോ ജോക്കി’ എന്ന സിനിമയിൽ നായികയായി.

തമിഴിൽ സം വിധായകൻ വിക്രമൻ സംവിധാനം ചെയ്ത “നിനൈത്തത് യാരോ” എന്ന സിനിമയിലൂടെ തമിഴിലും നായികയായി