ഒറ്റാൽ

Released
Ottaal malayalam movie
കഥാസന്ദർഭം: 

താറാവു കര്‍ഷകരുടെ പശ്ചാത്തലത്തില്‍ ഒരു കുട്ടിയുടെ കഥ പറയുകയാണ്. വല്യപ്പച്ചായി എന്ന താറാവു കര്‍ഷകന് കുട്ടപ്പായി എന്ന അനാഥബാലനെ  കിട്ടുന്നതും കുട്ടിയെ ഇയാള്‍ വളര്‍ത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബാലവേലയെക്കുറിച്ചാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. ആന്റണ്‍ ചെക്കോവിന്റെ വന്‍കാ എന്ന റഷ്യന്‍ ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം

സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 6 November, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കുമരകം, അട്ടിപ്പീടിക, ആര്‍ ബ്ലോക്ക്, എം.എം. ബ്ലോക്ക്

ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍. കുട്ടനാട്ടിലെ താറാവ് കൃഷിയുടെ പശ്ചാത്തലത്തില്‍ വല്യപ്പച്ചായി എന്ന താറാവ് കര്‍ഷകന്റെയും അയാളുടെ പേരക്കുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്. ബാലവേലയിലൂടെ ബാല്യം നഷ്ടപ്പെടുന്ന കുട്ടപ്പായിയുടെ ജീവിതത്തെ പരിസ്ഥിതിയുമായി കോര്‍ത്തിണക്കി അവതരിപ്പിക്കുകയാണ് ചിത്രം. എം ജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കാവാലം നാരായണപണിക്കര്‍ രചിച്ച ഗാനങ്ങള്‍ക്ക് അദ്ദേഹം തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Ottaal - The Trap - Malayalam Movie Trailer