തോമസ് ജി കണ്ണമ്പുഴ
1976 സെപ്റ്റംബർ 12 ന് കെ സി ജോർജ്ജിന്റെയും എൽസി ജോർജ്ജിന്റെയും മകനായി കുവൈറ്റിൽ ജനിച്ചു. ഒൻപതുവയസ്സുവരെ കുവൈറ്റിലാണ് തോമസ് വളർന്നത്. എറണാകുളം വൈപ്പിൻ ഞാറയ്ക്കൽ സ്വദേശികളായ തോമസ്സിന്റെ കുടുംബം പിന്നീട് നാട്ടിലേയ്ക്ക് താമസം മാറ്റി. പറവൂർ സെന്റ് അലോഷ്യസ് സ്ക്കൂളിലായിരുന്നു തോമസിന്റെ പ്രാഥമിക വിദ്യാഭ്യാസം. ഫോർട്ട് കൊച്ചിയിലെ കൊച്ചിൻ കോളേജിൽ നിന്നും പ്രീഡിഗ്രി കഴിഞ്ഞതിനുശേഷം ഹോട്ടൽ മാനേജ്മെന്റിൽ ബിരുദവും എം ബി എയും പൂർത്തിയാക്കി. വിദ്യാഭ്യാസത്തിനുശേഷം കുറച്ചുകാലം വിദേശത്ത് ഒരു ബാങ്കിൽ ജോലിചെയ്ത തോമസ് സിനിമാമോഹം കാരണം ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക് മടങ്ങി.
പരസ്യ ചിത്രങ്ങളിലൂടെയാണ് തോമസ് അഭിനയരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. സംവിധായകൻ ജയരാജ് ചെയ്ത ഒരു പരസ്യ ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. തുടർന്ന് നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. 2013 -ൽ 3 ഡോട്ട്സ് എന്ന സിനിമയിലൂടെ തോമസ് ജി കണ്ണമ്പുഴ ചലച്ചിത്രാഭിനയത്തിന് തുടക്കം കുറിച്ചു. അതിനുശേഷം ജയരാജിന്റെ ഒറ്റാൽ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. ജയരാജിന്റെ വീരം എന്ന സിനിമയിലും ഒരു വേഷം ചെയ്തു. കൂടാതെ കാണെക്കാണെ, അന്താക്ഷരി എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ തോമസ് ജി കണ്ണമ്പുഴ അഭിനയിച്ചു. സിനിമകൾ കൂടാതെ പണ്ടാരപ്പറമ്പിൽ ഹൗസ്, മേനക സീസൺ 2, എന്ന വെബ്ബ് സീരീസികളിലും High എന്ന ഹിന്ദി വെബ്ബ് സീരീസിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തോമസ് ജി കണ്ണമ്പുഴയുടെ ഭാര്യ ടെസ്സി ഹോംബേക്കറാണ്. ഒരു മകൾ പേര് ഇലൈസ.
തോമസ് ജി കണ്ണമ്പുഴ - Gmail, Faceboook, Instagram