കുമരകം വാസുദേവൻ
Kumarakam Vasudevan
കുട്ടനാട്ടിലെ ഒരു മത്സ്യ തൊഴിലാളിയാണ് കുമരകം അട്ടിപ്പീടിക പുളുക്കി വീട്ടില്‍ വാസവന്‍ എന്ന വാസുദേവൻ. പ്രായം എഴുപത്. ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ സിനിമയിലെ നായകനായി അഭിനയിച്ചു. സിനിമയില്‍ വല്യപ്പച്ചായി എന്ന താറാവു കര്‍ഷകനെയാണ് അവതരിപ്പിച്ചത്. മുപ്പതു വര്‍ഷത്തോളം ആനപ്പാപ്പാനായിരുന്നു വാസുദേവൻ. ഭാര്യ: രാജമ്മ. മക്കള്‍: സാജുലാല്‍, ഷീബ.