ഒരാൾപ്പൊക്കം

Released
Six Feet High (Oraalppokkam)
കഥാസന്ദർഭം: 

പുരുഷനിർമിതമായ ഒരു ജീവിതത്തെയും സ്ത്രീയും പ്രകൃതിയുമായുള്ള അവന്റെ ബന്ധത്തെയും സംഘർഷത്തെയും മുൻനിർത്തി വിശകലനം ചെയ്യുന്ന ചലച്ചിത്രമാണ് ഒരാൾപ്പൊക്കം.

റിലീസ് തിയ്യതി: 
Friday, 2 October, 2015
വെബ്സൈറ്റ്: 
http://www.kazhcha.in/oraalppokkam.html

തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ (IFFK 2014) മികച്ച മലയാള സിനിമക്കുള്ള നെറ്റ്പാക്ക് &ഫിപ്രസ്ക്കി പുരസ്ക്കാരം നേടിയ ചിത്രം. 2012ലെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ 'ഫ്രോഗി'ന്റെ സംവിധായകനും കവിയും ബ്‌ളോഗറുമായ സനൽകുമാർ ശശിധരന്റെ ആദ്യചലച്ചിത്രം കൂടിയാണ് ഒരാൾപ്പൊക്കം. പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി നായികയാവുന്ന സിനിമ. അഭിനേതാവും നിർമ്മാതാവുമായ പ്രകാശ് ബാരെയാണ് മീനയുടെ നായകനായി രംഗത്തെത്തുന്നത്.

oralppokkam poster

VjzpKmwmh0g