മീന കന്ദസാമി
Meena Kandasamy
ഇലവേനിൽ കന്തസാമി എന്നപേരിൽ 1984ൽ ജനിച്ചു. ചെന്നൈ സ്വദേശിയായ കവി, എഴുത്തുകാരി, പരിഭാഷക, സാമൂഹ്യപ്രവർത്തക. അണ്ണാ യൂണിവേഴ്സിറ്റിയിൽനിന്ന് സോഷ്യോലിംഗുസ്റ്റിക്സിൽ പിഎച്.ഡി നേടി. സ്ത്രീവാദം, ജാതിവിവേചനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവം. ടച്ച് (2006), മിസ് മിലിറ്റൻസി (2010) എന്നീ കവിതാസമാഹരങ്ങൾ പ്രസിദ്ധീകരിച്ചു. എം നിസാറിനൊപ്പം അയ്യൻകാളിയുടെ ജീവചരിത്രം രചിച്ചു. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ഒരാൾപ്പൊക്കം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി.