ബേസിൽ സി ജെ

Basil CJ
Basil CJ
ബേസിൽ സി ജെ
ബേസിൽ ജോസഫ്
എഴുതിയ ഗാനങ്ങൾ: 6
സംഗീതം നല്കിയ ഗാനങ്ങൾ: 13
ആലപിച്ച ഗാനങ്ങൾ: 1

ആദ്യകാലം

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് ബേസിലിന്റെ ജനനം. ഹൈസ്കൂൾകാലം മുതൽക്കേ പാട്ടുകൾ എഴുതി ഈണം നൽകുമായിരുന്ന ബേസിൽ തന്റെ കോളേജ് വിദ്യാഭ്യാസകാലത്ത് പുല്ലാങ്കുഴൽ പഠിക്കാനാരംഭിച്ചു. കൊമേഴ്സിൽ ബിരുദം നേടിയതിനു ശേഷം സംഗീതത്തിൽ തുടർന്നുള്ള പഠനങ്ങൾക്കായി ചെന്നൈയിലേക്ക് താമസം മാറി. കർണാടിക് ഫ്ലൂട്ടിലെ പഠനങ്ങൾ തുടർന്നതിനൊപ്പം പിയാനോയും പഠിച്ച് തുടങ്ങി. SAE ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഓഡിയോ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ പൂർത്തിയാക്കിയതിനു ശേഷം ചെന്നൈയിലെ വിവിധ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ചു. 2014 മുതൽ സ്വതന്ത്ര സംഗീത സംവിധായകനാണ്.

കരിയർ

ബേസിലിന്റെ ആദ്യത്തെ പ്രധാനപ്പെട്ട വർക്ക് 2012 ൽ പുറത്തിറങ്ങിയ "12 Little Piano Pieces" എന്ന പിയാനോ സ്കോർബുക്ക് ആണ്. വെസ്റ്റേൺ ക്ലാസിക്കൽ വിഭാഗത്തിൽ വരുന്ന പിയാനോ കമ്പോസിഷനുകൾ ആണ് ഇതിലുള്ളത്. 2014 ൽ 'ഒരാൾപ്പൊക്കം' എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിർവഹിച്ചുകൊണ്ട് സിനിമ സംഗീത മേഖലയിൽ പ്രവർത്തിക്കാൻ ആരംഭിച്ചു. തുടർന്ന് നിരൂപകപ്രശംസ നേടിയ നിരവധി ചലച്ചിത്രങ്ങൾക്ക് ബേസിൽ സംഗീതം നൽകി.  വെസ്റ്റേൺ ക്ലാസിക്കൽ, ജാസ്, ഇന്ത്യൻ ക്ലാസിക്കൽ, ഫോക്ക് എന്നിങ്ങനെ വിവിധ സംഗീതശാഖകളുടെ സ്വാധീനം ബേസിലിന്റെ സംഗീതത്തിൽ കാണാനാവും. "ഒഴിവുദിവസത്തെ കളി" എന്ന ചിത്രത്തിലെ "ഷാപ്പു കറിയും" എന്ന ഗാനം പൂർണ്ണമായും സ്റ്റുഡിയോക്ക് പുറത്ത് ലൈവായി റെക്കോർഡ് ചെയ്തതാണ്. കരിന്തലക്കൂട്ടം എന്ന ഫോക്ക് ബാൻഡ് ആണ് ഈ ഗാനം പാടിയത്.  2020 ൽ "ഉടമ്പടി" എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലസംഗീതം "6 Monologues" എന്ന പേരിൽ ഒരു പിയാനോ സ്കോർ ബുക്ക് ആയി പ്രസിദ്ധീകരിച്ചു. ഒരു മലയാളസിനിമയുടേതായി പുറത്ത് വരുന്ന ആദ്യത്തെ സ്കോർബുക്ക് ആണിത്. "1956 മധ്യതിരുവിതാങ്കൂർ" എന്ന ചിത്രത്തിലെ "മൽപ്രിയനാഥാ" എന്ന ഗാനരംഗത്ത് ഹാർമോണിയം വാദകനായി ബേസിൽ സ്ക്രീനിലും പ്രത്യക്ഷപ്പെട്ടു. ബേസിൽ തന്നെയാണ് ഈ ഗാനത്തിനായി ഹാർമോണിയം കൈകാര്യം ചെയ്തിരിക്കുന്നത്. സിങ്ക് സൗണ്ട്‌ സങ്കേതം ഉപയോഗിച്ച് പൂർണ്ണമായും യഥാർത്ഥ സിനിമാ ചിത്രീകരണവേളയിൽ തന്നെയാണ് ഈ ഗാനത്തിന്റെ ശബ്ദലേഖനവും നിർവഹിച്ചിട്ടുള്ളത്.  ഒരു ഗാനരചയിതാവു കൂടിയായ ബേസിൽ തന്റെ നിരവധി ഗാനങ്ങൾക്ക് വരികൾ എഴുതിയിട്ടുമുണ്ട്.

 

യൂട്യൂബ് ലിങ്കുകൾ

വാർത്തകളിൽ