കരിമേഘം കൂട്ടം കൂടിപ്പായും

കരിമേഘം കൂട്ടം കൂടിപ്പായും 
കനമേറും ആടി മാസമേ...
വെയിലിന്റെ ചില്ലുപാളി ചീന്തി 
മഴ പൊട്ടിച്ചാടി വീഴുമോ...
കലപിലയുടെ കാടും 
കളിചിരിയുടെ കൂടും 
വഴി തേടും പാട്ടിൻ വരി ചോരുമോ...
ചിരി ചെറു തേരാക്കി 
മൊഴി നറു തേനാക്കി 
വഴി പലവഴി തെറ്റും...
മിഴിമുനകളിലൊരു മറുകര....

കരിമേഘം കൂട്ടം കൂടിപ്പായും 
കനമേറും ആടി മാസമേ...

തിരതല്ലും കാറ്റിന്റെ കൈയ്യിൽ...
തിറ തുള്ളും തെങ്ങിൻ തലപ്പിൽ...
നുരയൂറും മധുരക്കള്ളിന്റെ 
തണുവുള്ളിൽ ചിന്നുന്ന യാത്ര...
കായൽ കലമ്പേറ്റുള്ള യാത്രാ...
കാടിൻ തണുവോലുന്ന യാത്രാ...
പലതാളം ചിരിനീളം ഒരു തൂവൽ തിരിനാളം....

കരിമേഘം... കറു കറു മേഘം...
കരിമേഘം കൂട്ടം കൂടിപ്പായും 
കനമേറും ആടി മാസമേ...
വെയിലിന്റെ ചില്ലുപാളി ചീന്തി 
മഴ പൊട്ടിച്ചാടി വീഴുമോ...

കുളിരിന്റെ മാമരക്കൊമ്പിൽ...
കിളികൾക്കായ് തൂക്കിയൊരൂഞ്ഞാൽ...
ആടുമ്പോൾ ചില്ലകളെല്ലാം...
നിറമാർന്നോ പൂക്കുന്നു വേഗം...
ചാറ്റൽ മഴ പെയ്യുന്ന വേഗം... 
കാറ്റിൽ മണമേറുന്ന വേഗം... 
പല രാഗം ഒരു ഗാനം ഒരു പൂവിൻ മധുരാഗം...

കരിമേഘം... കറു കറു മേഘം...
കരിമേഘം കൂട്ടം കൂടിപ്പായും 
കനമേറും ആടി മാസമേ...
വെയിലിന്റെ ചില്ലുപാളി ചീന്തി 
മഴ പൊട്ടിച്ചാടി വീഴുമോ...
കലപിലയുടെ കാടും 
കളിചിരിയുടെ കൂടും 
വഴി തേടും പാട്ടിൻ വരി ചോരുമോ...
ചിരി ചെറു തേരാക്കി 
മൊഴി നറു തേനാക്കി 
വഴി പലവഴി തെറ്റും...
മിഴിമുനകളിലൊരു മറുകര....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
KARIMEGHAM