മധുരമൂറുന്ന
മധുരമൂറുന്ന സായന്തനത്തിൽ
വിധുരരായ് നിന്നു നാം
വഴിയിൽ വാനം മറന്നിട്ട വെയിലും
പതിയെ മായുന്നിതാ
നോവിൻ നെടും കടൽ കടന്നു പോകയാണു നീ (2)
ചോരാതെ ഈ കൈക്കുമ്പിളിൽ
നാം കോരിയ വെൺചന്ദ്രിക
നേർത്ത വിരലുകൾ തെല്ലു വിടർന്നാൽ
വാർന്നൊലിക്കുകയായി ഇരുട്ടിൽ
ഈ ജലാശയമാകെ നിലാവിൻ
നീരു കലർന്നു പരന്നു സുഗന്ധം
ആ നറും പൊയ്കയിൽ
പെയ്തു നാം തനിയെ (നോവിൻ)
ദൂരേയ്ക്കു നീ പോയാലുമെൻ
സങ്കല്പമാം പൂന്തോപ്പിൽ ഞാൻ
നീ വരുന്ന വഴികളിലെല്ലാം
കാത്തു നിൽക്കും മേഘമാകും
നിൻ മുടിയിഴകളിൽ വീണു തമ്മിൽ
വേർപെടുന്ന തുള്ളികളാകും
ആർദ്രമായ് നിൻ നെറ്റിയിൽ ചേർന്നി-
റ്റിടും നനവാകും (നോവിൻ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Madhuramoorunna

