തീരം തൊടാതെ
തീരം തൊടാതെ നാം ദൂരെ കടൽ കണ്ടു
പൂവിൽ തൊടാതെ തേൻ നുകർന്നു
നാവിൽ പടർത്താതെ നോവിൻ ചവർപ്പറിഞ്ഞു
വേവും മണൽ വിരിപ്പിൽ ചേർന്നിരുന്നു
നിഴൽ വരാതെ ഉടൽ നടന്നു
വിരിഞ്ഞു തീരാ മലർ പൊഴിഞ്ഞു
മഴയ്ക്കു മുമ്പേ കഴൽ കരിഞ്ഞു
കുടയ്ക്കു കീഴിലുമവർ നനഞ്ഞു
തീരാക്കിനാവും നുണഞ്ഞുറങ്ങവേ
കാതിൽ പ്രഭാതം ചിലച്ചുണർത്തിയോ
തീക്ഷ്ണം പതിക്കും വെളിച്ചമേറ്റു നൂൽ
മുറിഞ്ഞാ കിനാവും പറന്നു പോകയോ
പകൽ ചുടും വിരൽ തൊടുന്നതും
തുറന്നു ജാലകങ്ങളോരോ
സുഗന്ധങ്ങൾ ദൂരെ മറഞ്ഞകന്നു
നാമീ മുറിയിൽ, തുരുത്തിൽ ഏകരായി (നിഴൽ വരാതെ)
വാനം തകർന്നെന്ന പോലെയീ മഴ
തോരാക്കരങ്ങൾ വിരിച്ചു പെയ്യവേ
വീടാക്കടങ്ങൾ കുറിച്ചു വച്ച താൾ
താനെ നനഞ്ഞങ്ങലിഞ്ഞു തീരവേ
വെയിൽ നറുംപടം വിടർത്തിയീ
പ്രപഞ്ചമാകെ ദീപ്‌തമാക്കും
മുകിൽത്തൂവൽ ചുരുങ്ങും പ്രകാശത്തിൽ
തൂകും കണങ്ങൾ നിറവില്ലു തീർക്കും (നിഴൽ വരാതെ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Theeram Thodathe

