അതിമോദം

കണ്ടു കണ്ടു തീരാത്ത നാടുണ്ടേ...
കണ്ണിൽ അമ്പരപ്പ് മാറാത്തതാരുണ്ടേ...
തമ്മിൽ ഇരുചുണ്ടുകൾ അമ്പമ്പോ...
ഞാൻ അവളോടൊത്തവിടതിമോദം...
ചുറ്റിനും പരന്നൊഴിഞ്ഞ തൂമഞ്ഞിൽ...
കുത്തഴിഞ്ഞു വീണു പോയ താഴ്‌വാരം...
അകലെയൊരാകാശച്ചെരുവിൽ ഞാൻ...
അവളോടൊത്തവിടതിമോദം...
മഴയിൽ നെയ്‌തൊരു മുടി മേലെ ഞാൻ...
അറിയാതെന്നുടെ വിരലൂർന്നു...
പറയാൻ വച്ചത് പകുതിയുമപ്പോൾ...
പറയാതാവഴി ഒഴുകിപ്പോയ്...
കരളാകെ പിട പിടയുമ്പോൾ...
ഞാൻ അവളോടൊത്തവിടതിമോദം...

കണ്ണടച്ച് തുറക്കണ നേരത്ത്...
കയ്യിൽ ഉള്ളതും കളഞ്ഞു പോയി ഹ ഹ ഹ...
നിന്ന നിപ്പിൽ തിരിഞ്ഞും പാഞ്ഞും...
നമ്മളെ മറന്നു ഭൂമി ഹൊ ഹൊ ഹോ...
കേട്ടതൊന്നുമല്ല ജീവിതം...
കിനാവ് കണ്ടതൊന്നുമല്ല പാരിടം...
ഒക്കെയും മറന്നു പാടണം...
കൂട്ടരെ തിരഞ്ഞ് പോകണം...
ജാലകങ്ങൾ മാത്രമുള്ള വീടു കെട്ടണം...
ചുറ്റിനും മരങ്ങൾ നട്ടു മോടി കൂട്ടണം...
അങ്ങനുള്ള ഒരങ്ങനുള്ള
ഒരങ്ങനുള്ള സായാഹ്നത്തിൽ... 
ഞാൻ അവളോടൊത്തവിടതിമോദം...

കണ്ടു കണ്ടു തീരാത്ത നാടുണ്ടേ...
കണ്ണിൽ അമ്പരപ്പ് മാറാത്തതാരുണ്ടേ...
തമ്മിൽ ഇരുചുണ്ടുകൾ അമ്പമ്പോ...
ഞാൻ അവളോടൊത്തവിടതിമോദം...

മുട്ടി നോക്കി എങ്കിലും തുറന്നില്ലാ...
മറ്റു മാർഗം ഒന്നുമേ തെളിഞ്ഞില്ലാ...
പറ്റുപുസ്തകം നിറഞ്ഞുവെന്നാലും...
കട്ട് തിന്നുവാൻ മനസ്സ് വന്നില്ലാ...
പെട്ടു പോയതിന്റെ സങ്കടം...
പേറി എത്ര നാള് തള്ളി നീക്കണം...
പൊള്ളുമീ വെയിൽ തണുക്കണം...
പുത്തൻ ഓർമ്മകൾ മുളക്കണം...
കാറ്റു കണ്ട പാതയിൽ പറന്നു ചെല്ലണം...
കാത്തുനിൽക്കുവാൻ ഒരാള് കൂടെയെത്തണം...
അങ്ങനുള്ള ഒരങ്ങനുള്ള
ഒരങ്ങനുള്ള സായാഹ്നത്തിൽ... 
ഞാൻ അവളോടൊത്തവിടതിമോദം...

കണ്ടു കണ്ടു തീരാത്ത നാടുണ്ടേ...
കണ്ണിൽ അമ്പരപ്പ് മാറാത്തതാരുണ്ടേ...
തമ്മിൽ ഇരുചുണ്ടുകൾ അമ്പമ്പോ...
ഞാൻ അവളോടൊത്തവിടതിമോദം...
ചുറ്റിനും പരന്നൊഴിഞ്ഞ തൂമഞ്ഞിൽ...
കുത്തഴിഞ്ഞു വീണു പോയ താഴ്‌വാരം...
അകലെയൊരാകാശച്ചെരുവിൽ ഞാൻ...
അവളോടൊത്തവിടതിമോദം...
മഴയിൽ നെയ്‌തൊരു മുടി മേലെ ഞാൻ...
അറിയാതെന്നുടെ വിരലൂർന്നു...
പറയാൻ വച്ചത് പകുതിയുമപ്പോൾ...
പറയാതാവഴി ഒഴുകിപ്പോയ്...
കരളാകെ പിട പിടയുമ്പോൾ...
ഞാൻ അവളോടൊത്തവിടതിമോദം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Athimodham