ഹരീഷ് ശിവരാമകൃഷ്ണൻ

Harish Sivaramakrishnan
Date of Birth: 
Sat, 27/09/1980
ആലപിച്ച ഗാനങ്ങൾ: 10

ചെറുപ്പം മുതൽ തന്നെ കർണ്ണാടക സംഗീതം അഭ്യസിച്ച ഹരീഷ് ബംഗളൂരിൽ അഡോബ് എന്ന കമ്പനിയിലെ സോഫ്റ്റെയർ വിദഗ്ദനും വോക്കലിസ്റ്റുമാണ്. കർണ്ണാടക-ഹിന്ദുസ്ഥാനി സംഗീതം കൂട്ടിയിണക്കി സുഹൃത്തുക്കളോടൊപ്പം അഗം എന്ന സംഗീതട്രൂപ്പ്  സ്ഥാപിച്ച് ഇന്ത്യയൊട്ടാകെ സംഗീത മേളകൾ നടത്തിയ ഹരീഷ് ശിവരാമകൃഷ്ണൻ പാലക്കാട് ഷൊർണ്ണൂർ സ്വദേശിയാണ്.നിരവധി റേഡിയോ ജിംഗിളുകൾക്കും സംഗീതസംരംഭങ്ങളിലും ഭാഗമായ ഹരീഷ് ജവാൻ ഓഫ് വെള്ളിമലയിലെ "മറയുമോ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ" മലയാളസിനിമയിൽ തുടക്കം കുറിച്ചു.