മഞ്ജുവാണി

Manjuvani
ആക്ഷൻ ഹീറോ ബിജു
മഞ്ജു കൃഷ്ണ
എഴുതിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 2

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'ആക്ഷൻ ഹീറോ ബിജു' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തുടക്കം കുറിച്ച മഞ്ജുവാണി. ചിത്രത്തിലെ രണ്ട് സീനിൽ മാത്രമാണ് മഞ്ജുവാണി അഭിനയച്ചത് എങ്കിലും മഞ്ജു ചെയ്ത ഓട്ടോഡ്രൈവറുടെ കാമുകിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.  അഭിനേത്രി എന്നതിനേക്കാളും ഗായിക എന്നപേരിൽ അറിയപ്പെടാനാണ് ആഗ്രഹമെന്ന് മഞ്ജുവാണി അഭിപ്രായപ്പെടുന്നു. തുടക്കം മുതൽ അതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 2003 ൾ ഇറങ്ങിയ സൗദാമിനി എന്ന ചിത്രത്തിൽ ഗാനം ആലപിക്കയുണ്ടായി (മഞ്ജു കൃഷ്ണ) . കൂടാതെ ഡബ്ബിംഗ്, ഗാനരചന എന്നീ മേഖലകളിലും മഞ്ജുവാണി കഴിവ് തെളിയിച്ചു. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിൽ ലക്ഷ്മി രാമകൃഷ്ണനുവേണ്ടി ഡബ് ചെയ്തത് മഞ്ജുവാണിയാണ്. തുടർന്ന് പത്ത് കല്പനകൾ, ഒരേ മുഖം തുടങ്ങിയ ചിത്രങ്ങൾക്കും ഡബ് ചെയ്തു. വി കെ പ്രകാശ് സംവിധാനം ചെയ്ത 'റോക്ക് സ്റ്റാർ' ചിത്രത്തിനുവേണ്ടി ഗാനം രചിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ചിൽ ഡി വൈ എസ് പി ആയിരുന്ന കൃഷ്‌ണൻകുട്ടിയുടെയും എറണാകുളം മഹാരാജാസിൽ നിന്നും ഹിന്ദി അധ്യാപികയായി വിരമിച്ച സുമതിയുടെയും മകളാണ് മഞ്ജുവാണി. ചിറ്റൂർ വിജയമാതാ കോൺവെന്റിലും, പാലക്കാട് വിക്ടോറിയ കോളേജിലുമാണ് പഠിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇന്റർസോൺ കലോത്സവത്തിൽ ലളിതഗാനത്തിനും, കർണാടകം സംഗീതത്തിനും, ഹിന്ദി കാവ്യാലാപനത്തിനും സമ്മാനങ്ങൾ ലഭിച്ചിരുന്നു. കാലിക്കറ്റ് ലോ കോളേജിൽ നിന്നും എൽ എൽ ബി പൂർത്തിയാക്കിയ ശേഷം എറണാകുളം ജില്ലാ കോടതിയിലും ഹൈക്കോടതിയിലും പ്രാക്റ്റിസ് ചെയ്തു. പിന്നീട് ദുബായിൽ കോർപ്പറേറ്റ് സെക്റ്ററിൽ ജോലി ചെയ്തു ഇപ്പോൾ ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നു. ഭർത്താവ് ഭാഗ്യരത്നം എസ് നായർ എറണാകുളത്ത് സെൽ പാർക്കിലെ ഉദ്യോഗസ്ഥനാണ്.

Manjuvani