അനുരാഗ നീലവാനം
നീ വസന്തകാലം..
അനുരാഗ നീലവാനം...
ഓർത്തു വയ്ക്കുവാ-
നടുപ്പമേറെയുള്ള ഗാനം...
നീ വസന്തകാലം..
അനുരാഗ നീലവാനം...
ഓർത്തു വയ്ക്കുവാ-
നടുപ്പമേറെയുള്ള ഗാനം...
പൂനിലാവിൻ ചുണ്ടിൽ
പതിയുന്ന സൂര്യനാളം...
താരകങ്ങൾ നാണമോ-
ടൊളിച്ചു നിന്ന മേഘം...
നിൻ വിരൽ നഖങ്ങളാൽ
കോറിയിട്ട ചിത്രമായ്...
നിൽക്കയാണിതാ നിഴൽ
ചിലമ്പണിഞ്ഞ രാത്രി...
നൃത്തമാടി നാമതിൽ
തളർന്ന് വീണുറങ്ങി...
നീ വസന്തകാലം..
അനുരാഗ നീലവാനം...
ഓർത്തു വയ്ക്കുവാ-
നടുപ്പമേറെയുള്ള ഗാനം...
പുഞ്ചിരിച്ച് നിന്ന പൂക്കളേ...
തൊടാതെ എന്നെ
ഉമ്മ വച്ച മന്ദമാരുതൻ...
ദാഹമോടലഞ്ഞ ഭൂമിതൻ...
കവിൾത്തടത്തിൽ
ഓമനിച്ച് പെയ്ത തേന്മഴ...
സ്വപ്നമാണിതെങ്കിലും...
ഉണർന്നിടേണ്ട ദേവിയുള്ള
സ്വപ്നമായലിഞ്ഞു പോവതെത്ര സുന്ദരം...
പ്രേമമാണ് പ്രാണനിൽ തൊടുന്ന സാഗരം...
നീ വസന്തകാലം..
അനുരാഗ നീലവാനം...
ഓർത്തു വയ്ക്കുവാ-
നടുപ്പമേറെയുള്ള ഗാനം...
പണ്ടു നാം നടന്ന വീഥിയിൽ...
അടർന്നു വീണ്...
നിന്നിലേക്ക് മാഞ്ഞ സന്ധ്യകൾ...
പിന്നെയും പുലർന്ന് പോകവേ...
മിഴിയിൽ നിറഞ്ഞ...
മന്ദഹാസമേറ്റു വീഴവേ...
വാതിലിൽ മറഞ്ഞു നിന്ന
ഗന്ധമെന്റെ ശയ്യയിലെകോടി
വന്ന് നാണമവൾക്കെന്ന് പറഞ്ഞൂ...
ചാരെ നിന്ന മുല്ലകളിൽ...
പാതി വിടർന്നൂ...
നീ വസന്തകാലം..
അനുരാഗ നീലവാനം...
ഓർത്തു വയ്ക്കുവാ-
നടുപ്പമേറെയുള്ള ഗാനം...
പൂനിലാവിൻ ചുണ്ടിൽ
പതിയുന്ന സൂര്യനാളം...
താരകങ്ങൾ നാണമോ-
ടൊളിച്ചു നിന്ന മേഘം...
നിൻ വിരൽ നഖങ്ങളാൽ
കോറിയിട്ട ചിത്രമായ്...
നിൽക്കയാണിതാ നിഴൽ
ചിലമ്പണിഞ്ഞ രാത്രി...
നൃത്തമാടി നാമതിൽ
തളർന്ന് വീണുറങ്ങി...
നീ വസന്തകാലം..
അനുരാഗ നീലവാനം...
ഓർത്തു വയ്ക്കുവാ-
നടുപ്പമേറെയുള്ള ഗാനം...