മറയുമോ

മറയുമോ മറയുമോ പൂന്തോപ്പും പൂഞ്ചേലും
പൂങ്കാറ്റും പുല്‍മേടും 
കാനനങ്ങള്‍ കാട്ടു തീ ചിതയില്‍ ഉരുകുമോ
മുന്നോട്ടോ പിന്നോട്ടോ
ലക്കും ദിക്കും തെറ്റീടും പോലെ
എങ്ങോട്ടെന്നില്ലാതലറി പോകും
ഈ മട്ടും പോക്കും വല്ലാതീ ലോകം മാറുന്നോ

കരിമഴയും കനലുകളും
മൊഴിയാതീ മണ്ണില്‍ വീഴുമ്പോള്‍
പോകാനിനി വേറൊരു താഴ്വരയുണ്ടോ (2)
(മറയുമോ..)

പുലരുമോ..ഓ പുലരുമോ വീണ്ടും
പുതിയൊരു യുഗമിവിടെ
മലരില്‍ വണ്ടാടും പുഴയില്‍ മീനോടും
വാനം വര്‍ണ്ണാഭമാം
വേനോലും കിളിപ്പാട്ടില്‍
ഭൂമിയാം ദേവിതന്‍ മനം നിറയും കാലം

പുലരൊളിയും പുതുമഴയും 
കനിവോടീ മണ്ണില്‍ വീഴുമ്പോള്‍
ഇതിലും ചേലാര്‍ന്നൊരു താഴ്വരയുണ്ടോ (2)
(മറയുമോ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Marayumo