ഒഴുകി ഞാൻ

ആ........ ആ......... ആ.........
ഓ..... ഒഴുകി ഞാൻ വരികയായ്
വെള്ളിമല ചെരിവിലെ വെള്ളിമുകിൽ പോലെ
കരളിലെ കനലുമായ് മണ്ണിൽ തൊട്ടുമറയുന്ന
മിന്നൽക്കൊടി പോലെ
കാണാക്കാറ്റിൻ കൂടെ പോരും
കണ്ണീർപാട്ടിൻ ഈണമെന്ന പോലെ
യാമിനീ..... യാമിനീ...... നിന്നിരുൾ വനിയിൽ
യാമിനീ..... യാമിനീ...... നിന്നിരുൾ വനിയിൽ

വീണുടഞ്ഞ കാൽച്ചിലമ്പിനണിമണി തിരയാൻ മനസ്സോടുന്നൂ
എൻ പ്രിയന്റെ ആത്മതാളജതികളിലലിയാനുയിർക്കെഴുന്നൂ......(2)
പാലപ്പൂക്കളും നാദസുരഭികൾ കാറ്റത്തുലയുമീ യാമവഴികളിൽ
അഴകിന്നേഴു തിരിയിട്ട ചിരിയോട് പ്രിയൻ വരാൻ കൊതിച്ചുപോയി
പാലപ്പൂക്കളും നാദസുരഭികൾ കാറ്റത്തുലയുമീ യാമവഴികളിൽ
അഴകിന്നേഴു തിരിയിട്ട ചിരിയോട് പ്രിയൻ വരാൻ കൊതിച്ചുപോയി.... ഞാൻ

ഒരു വീണപൂവിന്നിനിയൊരു പിറവി തരും
മധുമാസമായ് പ്രിയതമനരികെ വരും....(2)
യാമിനീ..... യാമിനീ...... നിന്നിരുൾ വനിയിൽ
യാമിനീ..... യാമിനീ...... നിന്നിരുൾ വനിയിൽ.........(പല്ലവി )

യാമിനീ..... യാമിനീ...... നിന്നിരുൾ വനിയിൽ
യാമിനീ..... യാമിനീ...... നിന്നിരുൾ വനിയിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ozhuki njan

Additional Info

Year: 
2012