പൊര നിറഞ്ഞൊരു
പൊരനിറഞ്ഞൊരു പാതിരാ പരുവം വന്നൊരു പാതിരാ
കല്ലുകടഞ്ഞു പടച്ചതു പോലൊരു കറുത്തപെണ്ണ്
കുത്തികുത്തി എന്നെ നോക്കും കിടാത്തിപ്പെണ്ണ്
അവളുടെ മൂക്കുത്തി അമ്പിളിത്തെല്ല്
മുകിലണി മുടിക്കെട്ടിന് മല്ലികപ്പൂക്കൾ
ചിത്തിര മല്ലികപ്പൂക്കൾ
ഏലേലം കിടി ഏലേലം കിടി ഏലേലം കിടി ഏലേലോ
ധിന ധിന ധിന ധിന താ
പൊരനിറഞ്ഞൊരു പാതിരാ പരുവം വന്നൊരു പാതിരാ
കല്ലുകടഞ്ഞു പടച്ചതു പോലൊരു കറുത്തപെണ്ണ്
കുത്തികുത്തി എന്നെ നോക്കും കിടാത്തിപ്പെണ്ണ്
ഇന്ദ്രനീലം കൊണ്ടിണയ്ക്കിയ ദാവണി ചുറ്റി
വെള്ളപ്പളുങ്കെണ്ണിയ്യെണ്ണി മാല കൊരുത്ത്
കറുത്തവാവിന് കണ്ണെഴുതീ വെളുത്തവാവിന് പൊന്നണിഞ്ഞ്
മണിയറവാതിൽ തേടും നാണം കുണുങ്ങിപ്പെണ്ണ്......കുണുങ്ങിപ്പെണ്ണ്
ഏലേലം കിടി ഏലേലം കിടി ഏലേലം കിടി ഏലേലോ
ധിന ധിന ധിന ധിന താ
പൊരനിറഞ്ഞൊരു പാതിരാ പരുവം
വന്നൊരു പാതിരാ
കല്ലുകടഞ്ഞു പടച്ചതു പോലൊരു കറുത്തപെണ്ണ്
കുത്തികുത്തി എന്നെ നോക്കും കിടാത്തിപ്പെണ്ണ്
മുന്നിൽ വന്നു കണ്ണ് പൊത്തും മാനസപുത്രീ
മെയ്യടങ്കം പുല്കിനിൽക്കും മായികരാത്രി
രാപ്പറവക്ക് നിന്റെ സ്വരം കാൽചിലമ്പിന്റെ
താരസ്വരം
കാണെകാണെ കാണാമറയത്തോടി മറയും പെണ്ണ്.... ചിണുങ്ങി പെണ്ണ്
ഏലേലം കിടി ഏലേലം കിടി ഏലേലം കിടി ഏലേലോ
ധിന ധിന ധിന ധിന താ...... (2)
പൊരനിറഞ്ഞൊരു പാതിരാ പരുവം
വന്നൊരു പാതിരാ
കല്ലുകടഞ്ഞു പടച്ചതു പോലൊരു കറുത്തപെണ്ണ്
കുത്തികുത്തി എന്നെ നോക്കും കിടാത്തിപ്പെണ്ണ്
അവളുടെ മൂക്കുത്തി അമ്പിളിത്തെല്ല്
മുകിലണി മുടിക്കെട്ടിന് മല്ലികപ്പൂക്കൾ
ചിത്തിര മല്ലികപ്പൂക്കൾ
ഏലേലം കിടി ഏലേലം കിടി ഏലേലം കിടി ഏലേലോ
ധിന ധിന ധിന ധിന താ...... (2)