ആലും ആറും
ആലും ആറും കുന്നും കുളവും ചേരുന്ന
ആളും വേരും എന്നും കുന്നും കൂടുന്ന
നാട്ടിൽ ഈ നാട്ടിൽ..... എൻ നാട്ടിൽ
പോരുന്നോ കൂടെ ഈ പാട്ടിൻ തേരിൽ
നാട്ടിൻ പുറവും അകവും കാണാനായി
പാട്ടിൽ ഈ പാട്ടിൽ.... എൻ പാട്ടിൽ
ആലും ആറും കുന്നും കുളവും ചേരുന്ന
ആളും വേരും എന്നും കുന്നും കൂടുന്ന
നാട്ടിൽ ഈ നാട്ടിൽ..... എൻ നാട്ടിൽ
മിന്നുന്നിരുകണ്ണും പൂക്കുന്നൊരു ചിരിയും
തേനിൻ മൊഴിയും കേട്ടോ കണ്ടോ നിങ്ങൾ
മിന്നുന്നിരുകണ്ണും പൂക്കുന്നൊരു ചിരിയും
തേനിൻ മൊഴിയും കേട്ടോ കണ്ടോ നിങ്ങൾ
വാടിപ്പോകും നേരം കുടമുല്ലപ്പൂവിൻ ഗന്ധം
എന്തൊരു ചന്തം എന്തൊരു ചേല്
പൂമകളിവളുടെ പൊൻകൊലുസ്സഴകും
ചെഞ്ചൊടിയഴകും കാണാമോ
പാട്ടിൽ ഈ പാട്ടിൽ എൻ പാട്ടിൽ
ആലും ആറും കുന്നും കുളവും ചേരുന്ന
ആളും വേരും എന്നും കുന്നും കൂടുന്ന
നാട്ടിൽ ഈ നാട്ടിൽ..... എൻ നാട്ടിൽ
വിങ്ങുന്നൊരു പ്രണയം പറയാതൊരു മൗനം
കരളിൻ ചിമിഴിൽ തീരാനോവായ് എന്നും
വിങ്ങുന്നൊരു പ്രണയം പറയാതൊരു മൗനം
കരളിൻ ചിമിഴിൽ തീരാനോവായ് എന്നും
തീരം തേടി പോകും തിരയൊന്നും മിണ്ടാതെന്നും
കൈകളിലേന്തും വെൺനുര പൂക്കൾ
കാമുകിയവളുടെ പൊൻതരി മണലിൽ വിതറുമ്പോൾ അത് ചിതറുമ്പോൾ നോവാണ്
പാട്ടിൽ ഈ പാട്ടിൽ എൻ പാട്ടിൽ...(പല്ലവി)
പാട്ടിൽ ഈ പാട്ടിൽ എൻ പാട്ടിൽ...