വിനോദ ജീവിതം
വിനോദ ജീവിതം
മൃതമാണ് സുന്ദരം
ചുംബനങ്ങളെ കാത്തു വീർത്ത ചുണ്ടുകൾ
ചത്ത കണ്ണുകൾ..
പിളർന്ന മീനുകൾ
എത്തിയേന്തി നീണ്ടു നീണ്ടു
വിണ്ട കാതുകൾ..
തെറ്റി നമ്മളെത്രമാത്രം ഉത്തരങ്ങളെഴുതി
അറ്റ കൈയ്ക്കു നെഞ്ചിലേക്ക്
കൂർത്ത കത്തി കേറ്റി
ഇത്രയൊക്കെ ഉള്ളു എന്ന് നൂറുവട്ടമെഴുതി
ഒറ്റൊരൂക്കിലെത്രപേരെ നീറ്റിലേയ്ക്ക് വീഴ്ത്തി
രണ്ടു കാറ്റുകൾ മുരണ്ടു വന്ന വേഗത
രണ്ടു രാത്രികൾ..
തളർന്നു വീണ ശൂന്യത..
പണ്ട് കണ്ട സ്വപ്നം
പകർത്തി വച്ച നെഞ്ചുകൾ
പറിഞ്ഞു കീറിയിറ്റു വീണു മാഞ്ഞ പാടുകൾ
കടിച്ചു തുപ്പിയിട്ട
മേഘ പാളികൾക്കുമേൽ
വിറച്ച ബോധ ബാക്കിയെ
പെയ്തു താണ്ടിയോർമ്മകൾ
പരസ്പരം മറന്ന രണ്ടു കാലുകൾ
സ്പർശനം മടിച്ച് അകന്ന കൈയ്യുകൾ
തെറ്റി നമ്മളെത്രമാത്രം ഉത്തരങ്ങളെഴുതി
അറ്റ കൈയ്ക്കു നെഞ്ചിലേക്ക്
കൂർത്ത കത്തി കേറ്റി
ഇത്രയൊക്കെ ഉള്ളു എന്ന് നൂറുവട്ടമെഴുതി
ഒറ്റൊരൂക്കിലെത്രപേരെ നീറ്റിലേയ്ക്ക് വീഴ്ത്തി
വേരറ്റാലോ തീയിൽ ചാടാം
ഉയർന്നങ്ങാളാം
വേനൽ ചൂടിൽ ഉടൽ കായുമ്പോൾ
നിഴലായ് നിൽക്കാം..
പക്ഷികൾ പറന്നുപോയ ഉദര ഭിത്തികൾ
വറ്റി നേർത്തുണങ്ങിയെന്ന്
ലിംഗ ജീവികൾ..
തൊലിക്ക് ചേർന്നുലഞ്ഞു പൂത്ത
സസ്യ സഞ്ചയം...
രക്തമേറ്റ് ചോന്നു കായ്ച്ച വൃക്ഷ ജീവിതം
തെറ്റി നമ്മളെത്രമാത്രം ഉത്തരങ്ങളെഴുതി
അറ്റ കൈയ്ക്കു നെഞ്ചിലേക്ക്
കൂർത്ത കത്തി കേറ്റി
ഇത്രയൊക്കെ ഉള്ളു എന്ന് നൂറുവട്ടമെഴുതി
ഒറ്റൊരൂക്കിലെത്രപേരെ നീറ്റിലേയ്ക്ക് വീഴ്ത്തി
വേരറ്റാലോ തീയിൽ ചാടാം
ഉയർന്നങ്ങാളാം
വേനൽ ചൂടിൽ ഉടൽ കായുമ്പോൾ
നിഴലായ് നിൽക്കാം..