വാതിൽ ചാരാനായ്

വാതിൽ ചാരാനായ്, സമയമായ്
മാരിപ്പൂമായും ഇരുളലയായ്
ഓർമ്മത്താഴ്‍വാരം, നിഴലല മൂടി. (2)

ഉടലാം പ്രിയവേഷം ഉരിയാതണയാമോ
ജനനാന്തരസ്മൃതി പാകിയ മൃതിതൻ പാതാളം
മറവിപ്പുഴ നീന്തി വരവായ് മൺതോണി
ഒരു നിർമലനിമിഷാഗ്നിയിൽ ഉരുകിച്ചേർന്നുമായാം
ആഴങ്ങൾ കാണാ കാലത്തിൻ ജലജാലകം തേടി നീന്തിടാം (2)
ആഴങ്ങൾ കാണാ കാലത്തിൻ ജലജാലകം തേടി നീന്തിടാം
സാഗരോർമിതൻ സാമഗീതകമാലയിൽ കോർത്തിടുംവരെ

            വാതിൽ ചാരാനായ്, സമയമായ്

മൃതിതൻ വിരൽ നീണ്ടു, മണലിൽ വരി മാഞ്ഞു
കനലാളിയ മരുഭൂമിയിൽ മഴതൻ പാദതാളം
കരിവേരുകൾ മൂടും മുറിവാലറിയുന്നു
ഒരു ശാദ്വലഹരിതാഭയിലൊരു പൂക്കാലമാവാം
ആയിരങ്ങൾ ദിനാന്തമാത്രകൾ ആഴിയിൽ മുങ്ങിമായവേ (2)
ഈ ചിദംബര ശ്യാമസന്ധ്യയിൽ താരകാജാലമായിടാം

വാതിൽ ചാരാനായ്, സമയമായ്
മാരിപ്പൂമായും ഇരുളലയായ്
ഓർമ്മത്താഴ്‍വാരം, നിഴലല മൂടി.
വാതിൽ ചാരാനായ്, സമയമായ് 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaathil charanayi

Additional Info

Year: 
2008

അനുബന്ധവർത്തമാനം