ജലശയ്യയിൽ തളിരമ്പിളി
Music:
Lyricist:
Singer:
Raaga:
Film/album:
ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ

നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്
ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും
ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Jalashayyayil Thalirambili
Additional Info
Year:
2008
ഗാനശാഖ: