കണ്ണനാമുണ്ണിയെ കാണുമാറാകേണം

Kannanam unniye
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

കണ്ണനാം ഉണ്ണിയെ കാണുമാറാകേണം
കാര്‍മുകില്‍ വർണ്ണനെ കാണുമാറാകേണം
കിങ്ങിണി നാദങ്ങള്‍ കേള്‍ക്കുമാറാകേണം
കീര്‍ത്തനം ചൊല്ലി പുകഴ്തുമാറാകേണം
(കണ്ണനാം ഉണ്ണിയെ ...)

കുഞ്ഞുണ്ണി പൈതലേ കാണുമാറാകേണം
കൂത്തുകള്‍ ഓരോന്നും കേള്‍ക്കുമാറാകേണം
കേള്‍പെറും പൈതലേ കാണുമാറാകേണം
കേളികള്‍ ഓരോന്നും കേള്‍ക്കുമാറാകേണം
(കണ്ണനാം ഉണ്ണിയെ ...)

കൈവല്യ മൂര്‍ത്തിയെ കാണുമാറാകേണം
കൊഞ്ചലോടും മൊഴി കേള്‍ക്കുമാറാകേണം
കോപ കാര്‍വർണ്ണനെ കാണുമാറാകേണം
കൗതുക പൈതലേ കാണുമാറാകേണം
കണ്ടു കണ്ടുള്ളം തെളിയുമാറാകേണം
കണ്ടു കണ്ടുള്ളം തെളിയുമാറാകേണം
(കണ്ണനാം ഉണ്ണിയെ ...)

Kannanam unniye - T D Dasan, STD VI B