വെഞ്ചാമരക്കാറ്റേ

വെഞ്ചാമരക്കാറ്റേ സഞ്ചാരിപ്പൂങ്കാറ്റേ
കണ്ണാന്തളി കാടും ചുറ്റി വാ കാറ്റേ (2)
വഴിക്കണ്ണിലാളും തിളക്കം തായോ
കുറിമാനം കാണാൻ താനേ ..
മഴത്തുള്ളി നീളെ വിതച്ചേ വായോ
കതിരാട്ടം കാണാൻ താഴെ നീ
തേടിവരുമോളം പോലെ  കാതിലൊരു താളം പോലെ
രാമഴയുടെ ഈണം പോലെ ഓടി വാ നീയെൻ ചാരേ
നാടാകെ പായും പൂങ്കാറ്റേ (വെഞ്ചാമരക്കാറ്റേ...)

തഞ്ചാവൂരിൽ നിന്നോ കാഞ്ചീപുരത്തുനിന്നോ(2)
പൂങ്കാറ്റേ പോകൂ നീ കന്യാതളിപ്പാട്ടിൻ
പാനകം നുകർന്നോ ശ്രീ വാളും കണ്ടോ നീ
നടന്നു ചുറ്റിയലഞ്ഞാലും തളർന്നിടല്ലേ ചങ്ങാതീ
പറന്നു മേനി പുകഞ്ഞാലും കരഞ്ഞിടല്ലേ ചങ്ങാതീ
ഉയർന്നുപൊങ്ങികരിമ്പനച്ചാർത്തുലച്ചു പൂക്കളുതിർത്താട്ടേ.. (വെഞ്ചാമരക്കാറ്റേ...)

കല്‍പ്പാത്തിയിൽ പോയോ മണിത്തേവരെ കണ്ടോ
കാവേരി കാറ്റേ നീയേ ഓ..ഓ..ഓ..
മുടിയേറ്റും കാവിൽ പൊടിക്കളമായ്ച്ചോ
വൈകാശിക്കാറ്റേ നീ (2)
പുറത്തൊരാളും കാണാതെ അടുത്തു വായോ മിണ്ടാതെ
കുനിഞ്ഞു മാമരനിരയാകെ തടഞ്ഞിടല്ലേ ചില്ലകളിൽ
കളിച്ചു കൊട്ടി തെറിച്ചു നീയാ ചിലമ്പുകാട്ടിൽ കളയല്ലേ (വെഞ്ചാമരക്കാറ്റേ...)  

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Venjamarakatte

Additional Info

അനുബന്ധവർത്തമാനം