മണികണ്ഠാ ജയ
മണികണ്ഠാ ജയ മണികണ്ഠാ ജയ
മഹിഷി മർദ്ദനനയ്യപ്പാ.......
മംഗളദർശനമേകുക ദർശനം...
മോഹനനായോരയ്യപ്പാ........ (2)
പച്ചരി തിന്നൂ വിളിയ്ക്കുകയാണീ
മായാനന്ദനനായവനെ..... അയ്യപ്പാ....
മാമല തന്നരുവികളൊഴുകും
മാമല തന്നിലിരിപ്പവനേ...... (മണികണ്ഠാ...... )
താരകനെ നിൻ പമ്പാനദിയിൽ
താരാട്ടിൽ കുളിരേറ്റവനേ........അയ്യപ്പാ....
താണു നമിയ്ക്കുന്നവരുടെ നേരേ
താമരപോലെ ചിരിപ്പവനേ.....(മണികണ്ഠാ.......)
മഞ്ഞപ്പൊരുളിൽ മുടിയാട്ടത്തിന്
മഞ്ഞളണിഞ്ഞൊരു മോഹനനേ......അയ്യപ്പാ....
കേരളനാടിൻ പുളകം ചാർത്താൻ
ഗതിയേകും മുനിയാണ്ടവനേ........(മണികണ്ഠാ......)
പീലിക്കതിരും ഒളിയമ്പിളിയും
ലാളിയ്ക്കുന്നൊളി പൂണ്ടവനേ......അയ്യപ്പാ.....
മിന്നൽപ്പിണറിൻ ഒളിയലവീശും
പൊന്നിൻ ചുരിക ധരിച്ചവനേ..........(മണികണ്ഠാ.......)
അന്തികമണയുന്നോർക്കലിവുണരാൻ
പുഞ്ചിരികാട്ടി ഇരിപ്പവനേ.......അയ്യപ്പാ....
നല്ല മനസ്സിൻ പൊന്നൊളി പകരാൻ
പന്തളദാസനുമായവനേ.........(മണികണ്ഠാ........)
ആരും കാണാതെല്ലാവരെയും
മണ്ണിനെ കണ്ടറിയുന്നവനേ........അയ്യപ്പാ.....
ആരും ഹൃദയം നൊന്തു വിളിച്ചാൽ
അങ്ങെഴുന്നള്ളും ഭഗവാനേ..........(മണികണ്ഠാ........)2