മാരസന്നിഭാകാരാ മാരകുമാര

മാരസന്നിഭാകാരാ മാരകുമാരാ
മാൽ പെരുകുന്നു മനതാരിൽ
പാരാവാരസലിലേ പരിചൊടു ദിനകരൻ
വീര മുങ്ങീടുന്നതു വിരവിൽ കണ്ടോ നാഥ (മാരസന്നിഭാകാരാ)

തധീം ത ധിം തകും കും ത താം
കിടതക തധീം ത ധീം കിടതക തകും കും ത താം
തകതരികിടതക തധീം ത ധീം തകതരികിടതക തകും കും ത താം
തധികിടകും തധികിടകും തധികിടകും താം
ത ധീം കിടകും ത ധീം കിടകും ത ധീം കിടകും താം
ത ധീം തധികിടകും ത ധീം തധികിടകും തം തം താം തധികിടകും (മാരസന്നിഭാകാരാ)

കാമനും ശരാസനം കരതലേ എടുത്തെന്റെ
പൂമെയ്യിൽ ശരമഴ പൊഴിക്കുന്നു
സോമനും രജനിയെ സ്വൈരം പുണർന്നീടുന്നു
താമസമരുതേതും സമയോചിതകേളിയിൽ
താമസമരുതേതും സമയോചിതകേളിയിൽ
താമസമരുതേതും സമയോചിതകേളിയിൽ
സമയോചിതകേളിയിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maarasannibhaakara

Additional Info

Year: 
2014