മാധവമാസമോ മാനസമോ

മാധവമാസമോ മാനസമോ ചൊല്ലൂ
മാധവമാസമോ മാനസമോ ചൊല്ലൂ
മാദകമിതാ കാൺക മാകന്ദം വിരിഞ്ഞല്ലൊ (മാധവമാസമോ)

മാരുതനൊളിക്കുന്നൂ മാതളമരങ്ങളിൽ
മാരിവില്ലുകൾ മണ്ണിൽ വേരുകൾ തിരയുന്നൂ (മാരുതനൊളിക്കുന്നൂ)
മാധവമാസമോ…

മേനിയിൽ തുളുമ്പുന്ന മേദിനിയുടെ ഗന്ധം
മാലതീവനങ്ങളിൽ മോദമോടണയുന്നു (മേനിയിൽ)
മാധവമാസമോ…

വസന്തം കണ്ണിമയ്ക്കുമ്പോൾ ലസിച്ചു മായുന്നൂ ജീവൻ
ശ്വസിക്കും ഈ യുവത്വവും അസത്യമാകുമോ കരം
ഗ്രസിച്ചും മൃദു ഹസിച്ചും രതി രസിച്ചും സുധയശിച്ചുമീക്ഷണ
വസന്തഭംഗികളനന്തമാമൃദുതരംഗഗീതിയിലലിഞ്ഞൊരീ നിമിഷം (വസന്തം)

മാധവമാസമോ മാനസമോ ചൊല്ലൂ
മാധവമാസമോ മാനസമോ ചൊല്ലൂ
മാദകമിതാ കാൺക മാകന്ദം വിരിഞ്ഞല്ലൊ (മാധവമാസമോ)

mTjUG035yag