കാമിനീമണി സഖീ
Music:
Lyricist:
Singer:
Raaga:
Film/album:
കാമിനീമണി സഖീ താവക മുഖമിന്നു
കാമം സ്വിന്നമായതെന്തേ വദ (കാമിനീമണി)
താമരസബാന്ധവകിരണമേറ്റു വദനം
താന്തമായ് നിതാന്തം (താമര)
തരുണമൃഗനയനേ തവ ലോചനയുഗള-
മരുണതരമായതെന്തേ ഹന്ത
തരുണീ തവ ദയിതവചനോദിതകോപേന
പരമരുണമായിന്നു
നീലവാരിദനിഭമാകും തവകുന്തളം
ബാലേ ലുളിതമായതെന്തേ… ബത
മലയമാരുത ചലനമതുകൊണ്ടത്രേ ചാലെ
ലുളിതമായിന്നു
കുങ്കുമപങ്കിലമഴിവാനെന്തുകാരണം
കോകിലവാണീ തവ കേൾക്ക
പങ്കജാക്ഷീ സാമ്പ്രതം ഉത്തരീയകർഷണാൽ
പരിചോടഴിഞ്ഞിതഹോ
മേനിവാടുവാനെന്തുമൂലമെന്നു പറക
യാനായാനത്താലത്രേ ബത
മാനിനീ നീ ചൊന്നതെല്ലാം സത്യം
ഇനിയും മമ വാചം ശ്രുണു കിമപി
സരസനാം ശ്രീ പത്മനാഭനോടു സഹ
സംഭോഗമതിലെന്നിയേ ഇപ്പോൾ
വരതനു തവാധരക്ഷതമായതെങ്ങനെ
നിരുപമാത്ഭുതതരാംഗീ
നിരുപമാത്ഭുതതരാംഗീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaaminiimani Sakhi
Additional Info
Year:
2014
ഗാനശാഖ: