അന്തരംഗമീവിധമെന്തു വന്നു

അന്തരംഗമീവിധമെന്തു വന്നു വേദന പൂണ്ടതി-
നില്ല വീണ്ടുമുത്സവകാലം
സ്വന്തമെന്ന ഭാവമൊടുള്ളിലേന്തി ഭംഗിക-
ളിന്നവ വെന്തുപോയി മായികജാലം
അന്നറിഞ്ഞ സ്വർഗമതിൻ വിലാസനർത്തനരംഗം
മന്നിലുള്ളതല്ലനുരാഗം

ചിഞ്ചിലങ്ങളാർന്ന ചിലങ്കകൾക്കു ചേർന്ന വിപഞ്ചിക
മഞ്ജുനാദരഞ്ജിതഗാനം
ഇന്നതിന്റെയോർമ്മ തെളിഞ്ഞുമാഞ്ഞു പൗർണമികാലേ
മന്നിൽ വന്ന ദേവതപോലേ
പച്ചയാർന്നിടങ്ങളിലാകവേ പടർന്ന ചുവപ്പിൽ
പാറിവീണു രാഗപരാഗം

കല്പസൂനമില്ല തരുക്കളില്ല നന്ദനമല്ലിതു
കല്പകാലവർഷവിഹാരം
വിണ്ടുപോയി വിണ്ടലമിണ്ടലാർന്ന ഡിംഡിമനാദം
ചണ്ഡവാതതാണ്ഡവരംഗം

തധീം ധീം തധീം ധീം ധീം
തധീം ധീം തധീം
തധീം ധീം തധീം ധീം ധീം
തധീം ധീം തധീം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Antharangamee vidhamenthu vannu

Additional Info

Year: 
2014