കളിയായ് നീ ചൊന്നതെല്ലാം

കളിയായ് നീ ചൊന്നതെല്ലാം
കനവായ് കണ്ടൂ ഞാൻ കാന്താ

ഇരവിൽ പുഞ്ചിരി തൂകി അരികിൽ വന്നു ഞാൻ നിന്റെ
കരിമിഴി മുകർന്നപ്പോൾ വിരലാലേ തഴുകി നീ
കളിയായ്…കളിയായ്…

ഇടയിൽ വന്നൊരു മിന്നൽത്തെളിയിൽ നിന്നുടൽ കണ്ടു
തൊടുവാനായവേ നിന്റെ കവിളുകൾ ചുവന്നുപോയ് (കളിയായ് നീ)

ഇരുളിൽ ചന്ദ്രിക പോലെ കരവലയത്തിൽച്ചേർന്നു
മരുവുമ്പോളെൻ മാറിൽ നീ പവിഴമാലകൾ കോർത്തു
രി…മഗസ…നിസനിധപനിസരി…മഗസ
രി…മഗസ…നിസനിധപനിസരി…മഗസ
രി മപ…മപനിധപ മാ പനിസാ
പനിസരി നിസാ രിമഗരിസരിസാനിധ പമപ
സനിധമപധപാ മഗരിസ രി…മപനിസനിനിസ
മാപരിസ സനിധപ മാപനിധപ മഗസ (കളിയായ്)

ഉടലുകളുണർന്നതും ഉടയാടയഴിഞ്ഞതും
ഒടുവിൽ നീ തളർന്നെന്റെ മടിയിൽ ചേർന്നതുമോർത്താൽ…
കനവായ് കണ്ടൂ ഞാൻ കാന്താ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaliyaay Nee Chonnathellam

Additional Info

Year: 
2014

അനുബന്ധവർത്തമാനം