കാമോപമരൂപ

Year: 
2014
Kamopamaroopa
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

കാമോപമരൂപ കമനൻ വന്നൂ നിദ്രയിൽ
കാമോപമരൂപ കമനൻ വന്നൂ നിദ്രയിൽ
കാമിനീ മമ സവിധേ…
കാമിനീ മമ സവിധേ…
ശ്യാമകമലദല കോമളകളേബരൻ
ശ്യാമകമലദല കോമളകളേബരൻ
വാമമിഴിമാർ മതിവലയ്ക്കും മഞ്ജുഹസിതൻ
വാമമിഴിമാർ മതിവലയ്ക്കും മഞ്ജുഹസിതൻ

പൂന്തേൻമൊഴീ അവൻ ഏകാന്തേ മെല്ലെയണഞ്ഞൂ
പൂന്തേൻമൊഴീ അവൻ ഏകാന്തേ മെല്ലെയണഞ്ഞൂ
കാന്തേന്ദു മണിമേട കമ്രതളിമമതിൽ
കാന്തേന്ദു മണിമേട കമ്രതളിമമതിൽ
ചന്തമിയലും മുഖചെന്താമരയിൽ നിന്നു
ചന്തമിയലും മുഖചെന്താമരയിൽ നിന്നു
ചിന്തും മധു തന്നെന്റെ
ചിന്തും മധു തന്നെന്റെ പന്തുമുലമേൽ ചേർന്നു
ചിന്തും മധു തന്നെന്റെ പന്തുമുലമേൽ ചേർന്നു

ലോലലോലപല്ലവ ലീലകോലും അംഗുലീ
ലോലലോലപല്ലവ ലീലകോലും അംഗുലീ
ജാലംകൊണ്ടു തലോടി ജാതരൂപമേനിയെ
അംഗുലീജാലംകൊണ്ടു തലോടി ജാതരൂപമേനിയെ

നീലവേണീ എന്നുടെ നീവി തന്നുടെ ബന്ധ-
നീലവേണീ എന്നുടെ നീവി തന്നുടെ ബന്ധ-
ചാലനം തുടർന്നപ്പോൾ
ബന്ധചാലനം തുടർന്നപ്പോൾ ചലമിഴീ ഉണർന്നൂ ഞാൻ
ബന്ധചാലനം തുടർന്നപ്പോൾ ചലമിഴീ ഉണർന്നൂ ഞാൻ

അന്നേരമതിമാത്രം അളികാളികാഭവേണി
അന്നേരമതിമാത്രം അളികാളികാഭവേണി
സന്നതനുലതികാ സ്വിന്നത കലർന്നു മേ
സന്നതനുലതികാ സ്വിന്നത കലർന്നു മേ
ഉന്നതകുചങ്ങളിൽ ഉളവായി പുളകങ്ങൾ
ഉന്നതകുചങ്ങളിൽ ഉളവായി പുളകങ്ങൾ
മുന്നിൽ നിന്നവനെന്റെ മിന്നൽ പോലെ മറഞ്ഞൂ
മുന്നിൽ നിന്നവനെന്റെ മിന്നൽ പോലെ മറഞ്ഞൂ