ചെന്താർ നേർമുഖീ

ആ ...ആ
ചെന്താർ നേർമുഖീ.. സഖീ ...
ചെന്താർ നേർമുഖീ.....
ഞാനീ വിരഹത്തിൻ ചെന്തീയിൽ നീറും കഥ
പ്രിയതമനോടുര ചെയ്യാൻ കനിയില്ലേ ..
നീയുദാരയല്ലേ...
ചെന്താർ നേർമുഖീ.. സഖീ ...

മതിനേർമുഖീ ..
മതിനേർമുഖീ എന്റെ പ്രിയതമൻ വന്നണയും
മധുര മുഹൂർത്തവും കിനാവു കണ്ടു
മരുവുന്ന മദനന്റെ.. ഹൃദയത്തിനാശ്വാസം
പകരുന്ന സഖിയാല്ലാതാരെയുള്ളു..
സഖിയാല്ലാതാരെയുള്ളു ..
ചെന്താർ നേർമുഖീ.. സഖീ ...

യാമിനീ മുഖം ഏകതാരകത്തിനാൽ ദീപ്തം
കാമിനീ മുഖം മഞ്ഞിൻ മുഖപടത്താലേ..
മുഖപടത്താലേ.. മഞ്ഞിൻ മുഖപടത്താലേ
നലമെഴും...
നലമെഴും മഴവില്ലിനേഴു നിറങ്ങൾ മാത്രം
നവരസലളിതമെൻ കാമിനീ മുഖം
കാമിനീ മുഖം ..

കാതര നിശാഗന്ധി ..ആ ..ആ
കാതര നിശാഗന്ധി സൗരഭം പവിത്രമാം
പാതിരാ പൂജക്കുള്ള ധൂമസുഗന്ധം
ധൂമസുഗന്ധം ...

സഖീ ചെന്താർ നേർമുഖീ..
സഖീ ചെന്താർ നേർമുഖീ..
മതിനേർമുഖി.. മതിനേർമുഖീ ..
സഖീ ചെന്താർ നേർമുഖീ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chenthar nermughi

അനുബന്ധവർത്തമാനം

ചെന്താർ നേർമുഖിയിലെ രാഗങ്ങൾ

സുരുട്ടി , ഖമാസ് , സാവേരി, ഷണ്മുഖപ്രിയ , ബേഗഡ എന്നീ അഞ്ചു രാഗങ്ങള്‍ ആണ് ശ്രീ എം ജയചന്ദ്രന്‍ ഈ ഗാനത്തിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഈ ഗാനത്തിനൊടുവിൽ ബേഗഡയില്‍ നിന്ന് ജതിയിലൂടെ സുരുട്ടിയിലേക്ക് ഉള്ള തിരിച്ചു പോക്ക് വളരെ ഗംഭീരം ആണ്
ചേർത്തതു്: Neeli