നടവാതിൽ തുറന്നില്ല
നടവാതിൽ തുറന്നില്ല ..
പടിവാതിൽ കടന്നൊരാൾ അണഞ്ഞില്ല ..
നറുനിലാവുദിച്ചിട്ടും ..
പടിവാതിൽ കടന്നൊരാൾ അണഞ്ഞില്ല ..
വരുമെന്നോ വരില്ലന്നോ..
വരുവാൻ വൈകിടുമെന്നോ
പറയാതെ പോയതാം പ്രണയമാണേറെയെന്നോ
പാരിൽ മാനസതാരിൽ ..
നറുനിലാവുദിച്ചിട്ടും ..
പടിവാതിൽ കടന്നൊരാൾ അണഞ്ഞില്ല ..
പ്രിയമെന്നു നിനച്ചു ഞാൻ
പ്രിയമെന്നു നിനച്ചു ഞാനൊരുക്കിവച്ചവയിലെൻ
പ്രിയതമാ നിനക്കേതും കുതുകമില്ലേ
ചന്ദനപുടവയോ സിന്ദൂര തിലകമോ
ശൃംഗാരരസമോലും കാവ്യാലാപമോ
നറുനിലാവുദിച്ചിട്ടും ..
പടിവാതിൽ കടന്നൊരാൾ അണഞ്ഞില്ല ..
കതിരെന്നു കരുതി ഞാൻ കരുതിവച്ച വെറും
പതിരെന്നോ കാറ്റിൽ പറന്നുപോയോ
വണ്ടുകൾ തേടിയെത്തും ചെമ്പവിഴങ്ങൾ കോർത്ത
പൊൻ ചിലങ്കകളുടെ ഗാനാലാപമോ
നറുനിലാവുദിച്ചിട്ടും ..
പടിവാതിൽ കടന്നൊരാൾ അണഞ്ഞില്ല ..
വരുമെന്നോ വരില്ലന്നോ
വരുവാൻ വൈകിടുമെന്നോ
പറയാതെ പോയതാം പ്രണയമാണേറെയെന്നോ
പാരിൽ മാനസതാരിൽ ..
നടവാതിൽ തുറന്നില്ല ..
ഒരാൾ അണഞ്ഞില്ല ...